ഇന്ത്യൻ സംഘം എത്യോപ്യയിൽ ; ഭീകരതയ്ക്കെതിരെ ഇന്ത്യക്കൊപ്പം എത്യോപ്യ

India World

ആഡിസ് അബാബ – ഓപ്പറേഷൻ സിന്ദൂറിനു ശേഷം ലോക രാജ്യങ്ങളിൽ പാകിസ്ഥാൻ ഭീകരതയുടെ യാഥാർത്ഥ്യം വിശദീകരിക്കാനായി സന്ദർശനം തുടരുന്ന ഇന്ത്യൻ പാർലിമെന്റ് അംഗങ്ങളുടെ സംഘം യാത്ര തുടരുകയാണ്. Union Minister for Youth Affairs and Sports മിനിസ്റ്ററായ അനുരാഗ് സിംഗ് ഠാക്കൂറിനും, മുൻ കേന്ദ്ര വിദേശ കാര്യ, പാർലമെൻ്ററികാര്യ വകുപ്പ് സഹ മന്ത്രിയായിരുന്ന വി മുരളീധരനും നയിക്കുന്ന പാർലിമെന്റ് അംഗങ്ങളുടെ സംഘം എത്യോപ്യൻ പാർലമെന്റ് സ്പീക്കർ ശ്രീ ടാഗെസ് ചാഫോയെ കാണുകയും, അവരുമായി സംവദിക്കുകയും ചെയ്തു.

ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിൽ എത്യോപ്യയുടെ സന്നദ്ധതയെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി സംഘം അറിയിച്ചു. വികസനത്തിനായുള്ള ശ്രമങ്ങളിൽ ഇന്ത്യ എപ്പോഴും എത്യോപ്യയ്‌ക്കൊപ്പം നിലകൊണ്ടിട്ടുണ്ട്, പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ എത്യോപ്യ ഇന്ത്യയ്ക്ക് നൽകിയ ശക്തമായ പിന്തുണയിൽ ഞങ്ങൾ വളരെയധികം വികാരഭരിതരാണ് എന്നും സംഘത്തിന്റെ തലവനായ അനുരാഗ് സിംഗ് ഠാക്കൂർ സമൂഹ മാധ്യമത്തിൽ കുറിച്ചു.

ഭീകരതയുടെ പ്രജനന കേന്ദ്രവും പ്രോത്സാഹക രാജ്യവുമായ പാകിസ്ഥാനെതിരെ, ഇന്ത്യ പോരാട്ടം ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കട്ടെ. പാകിസ്ഥാനെ തുറന്നുകാട്ടാൻ, അതിനപ്പുറവും, ഭീകരത ഇല്ലാതാക്കാൻ ഞങ്ങൾ ലോകത്തിന്റെ ഏറ്റവും വിദൂര കോണുകളിലേക്ക് പോകും. എന്നും അദ്ദേഹം കുറിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *