കുവൈത്തിൽ മലയാളി നേഴ്സ് കുഴഞ്ഞ് വീണ് മരിച്ചു.

അബ്ബാസിയ : കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിലെ ജഹ്‌റ ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സായ ചെങ്ങന്നൂർ സ്വദേശിനി ശ്രീമതി ഷൈനി തോമസാണ് (54 വയസ്സ്) അബ്ബാസിയയിലെ താമസ സ്ഥലത്ത് സെപ്റ്റംബർ 8 ചൊവ്വാഴ്ച്ച രാത്രി കുഴഞ്ഞ് വീണ്‌ മരണമടഞ്ഞത്. കുഴഞ്ഞ് വീണ ഉടൻ തന്നെ ഹോസ്പിറ്റിലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് : ശ്രീ മനോജ്‌. മക്കൾ രണ്ട് പേരും വിദേശത്ത് പഠനം നടത്തുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ക്കാരം പിന്നീട് നാട്ടിൽ നടത്തും

Continue Reading

ലണ്ടനിലെ ശ്രീകൃഷ്ണ ജയന്തി – രക്ഷാബന്ധൻ ആഘോഷം ഭക്തിസാന്ദ്രമായി നടന്നു.

ലണ്ടൻ: ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി–രക്ഷാബന്ധൻ ആഘോഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ഓഗസ്റ്റ് 29ന് Thornton Heath-ലെ West Thornton Community Centre-ൽ വൈകുന്നേരം 6 മണി മുതൽ നടന്ന പരിപാടിയിൽ വിവിധ ഭക്തിപരവും സാംസ്കാരികവുമായ പരിപാടികൾ അരങ്ങേറി. GSS Team അവതരിപ്പിച്ച നൃത്തപരിപാടി, സൗമ്യ അനന്തിന്റെ നാരായണീയ പാരായണം, രക്ഷാബന്ധൻ ചടങ്ങ്, ദീപാരാധന എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. തുടർന്ന് അന്നദാനവും സംഘടിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തിയുടെ ആത്മീയ സന്ദേശവും സഹോദരസ്നേഹത്തിന്റെ പ്രതീകമായ […]

Continue Reading

നിയന്ത്രണം വിട്ട് റോഡിലേക്ക് ചരക്കുവിമാനം ഇടിച്ചു കയറി ; തീപിടിച്ച് അഞ്ച് മരണം

ഫ്ലോറിഡ – മിയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോൺ പ്രൈം എയറിനായി സർവ്വീസ് നടത്തുന്ന ബോയിങ് 767 ചരക്കുവിമാനം നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. ലാൻഡിങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം വിമാനത്താവളത്തിന് പുറത്തുള്ള റോഡിലേക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ആണ് റിപ്പോർട്ട്. അമേരിക്കയിലെ പ്രാദേശിക സമയം, ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ’21 എയർ […]

Continue Reading

ലണ്ടനിൽ ഏകതയുടെ ആഘോഷം : സർസംഘചാലക് പങ്കെടുക്കും

ലണ്ടൻ: സംഘ ശതാബ്ദിയുടെ ഭാഗമായുള്ള ആഗോള സമ്പർക്കത്തിന്റെ ഭാഗമായി ലണ്ടനിൽ നാളെ സെലിബ്രേഷൻ ഓഫ് വൺനസ് (ഏകതയുടെ ആഘോഷം) നടക്കും. സർസംഘചാലക് ഡോ, മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടി 1966 മുതൽ യുകെയിൽ പ്രവർത്തിക്കുന്ന ഹിന്ദു സ്വയംസേവക് സംഘ് യുകെയാണ് മുന്നൂറിലേറെ സാമൂഹ്യ സംഘടനകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്നതെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ പൊതുവേദിയായ ഇന്റഗ്രൽ ആണ് പരിപാടിയുടെ സംയോജകർ. ഈ മാസം രണ്ടിന് യുകെയിൽ […]

Continue Reading

ബിഷ്‌കെക്ക് ഉച്ചകോടിയിൽ നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി മോദി ; ചൈനക്ക് അതൃപ്തി !!

ബിഷ്‌കെക്ക്: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (എസ്.സി.ഒ) കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്ക് സാക്ഷ്യം വഹിക്കുന്നത് അന്താരാഷ്ട്ര നയതന്ത്രത്തിൽ ഇന്ത്യ കൈവരിക്കുന്ന വൻ മുന്നേറ്റത്തിന്. പശ്ചിമേഷ്യൻ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെയും സമുദ്രവ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിൽ, പ്രശ്നപരിഹാരത്തിനുള്ള പ്രധാന മധ്യസ്ഥന്റെ റോളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയരുന്നതാണ് ഉച്ചകോടിയിലെ പ്രധാന കാഴ്ച. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി മോദി നടത്തിയ നിർണായക കൂടിക്കാഴ്ച പശ്ചിമേഷ്യയിൽ സമാധാനം തിരികെ കൊണ്ടുവരാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് വേഗത കൂട്ടി. ചരക്കുകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സമുദ്ര […]

Continue Reading

ഷാർജ മലയാളി സമാജത്തിന്റെ ‘സ്നേഹസദനം’ ; ഭവനപദ്ധതിയിലെ ഭവനത്തിന്റെ താക്കോൽദാനം ഓഗസ്റ്റ് 30-ന്

ഷാർജ: പ്രവാസി കൂട്ടായ്മയായ ഷാർജ മലയാളി സമാജത്തിന്റെ (SMS) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന ‘സ്നേഹസദനം’ ഭവനപദ്ധതിയിലെ ഭവനത്തിന്റെ താക്കോൽദാനം ഓഗസ്റ്റ് 30 ഞായറാഴ്ച നടക്കും. കോന്നി അരുവാപ്പുലം പുളിഞ്ചാനിയിലെ വാഴവിള മേത്തേതിൽ ഉത്തമൻ കെ.-യ്ക്കാണ് സമാജം ആദ്യ ഭവനം നിർമ്മിച്ച് നൽകുന്നത്. രാവിലെ 10 മണിക്കാണ് താക്കോൽദാന ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലുടനീളം ലഭിച്ച നിരവധി അപേക്ഷകളിൽ നിന്ന് വിശദമായ പരിശോധനകൾക്കൊടുവിലാണ് ഏറ്റവും അർഹനായ ഗുണഭോക്താവായി ഉത്തമനെ സമാജം കണ്ടെത്തിയത്. 2006-ൽ ഷാർജയിൽ രൂപീകൃതമായ ഷാർജ […]

Continue Reading

കിരൺ ഈശോ ജോർജ് (35) ന്യൂയോർക്കിൽ വെച്ച് അന്തരിച്ചു.

ന്യൂയോർക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂർ മാളിയകാമണ്ണിൽ കുടുംബാംഗമായ കിരൺ ഈശോ ജോർജ് (35) അന്തരിച്ചു. പരേതനായ ജോർജുകുട്ടി ഈശോയുടെയും ഷീബ ജോർജിന്റെയും മകനാണ്. സാന്ദ്ര സഹോദരിയാണ്. പഠനത്തിൽ മികവ് പുലർത്തിയ കിരൺ M.Tech പൂർത്തിയാക്കിയ ശേഷം കുവൈറ്റിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഭാര്യ **ടീനയോടൊപ്പം അമേരിക്കയിലെത്തിയ അദ്ദേഹം തുടർപഠനം പൂർത്തിയാക്കി Licensed Stationary Engineer ആയി ജോലി ചെയ്തുവരികയായിരുന്നു. ന്യൂയോർക്കിൽ കുടുംബസമേതം താമസിച്ചിരുന്ന കിരൺ ജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കായി കാത്തിരിക്കവെയാണ് അപ്രതീക്ഷിത വേർപാട്. പിതാവിന്റെ രോഗകാലത്തും കോവിഡ് […]

Continue Reading

ലണ്ടനിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവുബലി 

യു.കെ: ലണ്ടനിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. കർക്കിടകവാവു ദിനമായ ഓഗസ്റ്റ് 12 ബുധനാഴ്ച്ച രാവിലെ 11.30 നാണ് വാവുബലി കർമ്മങ്ങൾ ആരംഭിച്ചത്. പിതൃക്കളുടെ സ്മരണ ഉയർത്തിയ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നുറുക്കണക്കിന് ഭക്തർ കെൻ്റിലെ റോച്ചസ്റ്റർ മെഡ് വേ നദീതീരത്ത് എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായ് ബലിയർപ്പിച്ചു. ബലിതർപ്പണത്തിനായ് കെൻ്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് 3.30 മണി വരെ ഭക്തർ […]

Continue Reading

അബുദാബി ഐ ഐ സി ഓപ്പൺ ചിത്രരചന മത്സരം വെള്ളിയാഴ്ച.

അബുദാബി : ഇന്ത്യയുടെ 80ആമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 6:00 മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. വിജയികൾക്ക് ട്രോഫിയും സെർട്ടിഫിക്കറ്റും മറ്റ് ആകർഷക സമ്മാനങ്ങളുമുണ്ടാകും. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും – 055 424 3561 (WhatsApp), 055 955 7395 (WhatsApp), 02 642 4488 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

ഡോ.ജോൺസൺ വാലയിൽ ഇടിക്കുള യുണൈറ്റഡ് നേഷൻസ് എസ്ഡിജിഎൻ അംഗം.

ന്യൂയോർക്ക് : കഴിഞ്ഞ നാല് പതിറ്റാണ്ടായി പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ മനുഷ്യാവകാശ പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ ജോൺസൺ വാലയിൽ ഇടിക്കുള ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (സസ്റ്റെനെയിബിൾ ഡെവലപ്‌മെന്റ് ഗോൾസ് നെറ്റ്‌വർക്ക് – എസ് ഡി ജി എൻ ) അംബാസഡറായി നിയമിതനായി. 2030 ന് മുമ്പായി ലോകരാജ്യങ്ങൾ പരിഹാരം കാണേണ്ട പതിനേഴ് വിഷയങ്ങൾ ഉൾപ്പെടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ രാജ്യത്ത് പ്രചരിപ്പിക്കുകയും ജനങ്ങളുടെ […]

Continue Reading