കോഴഞ്ചേരി – ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രത്യേക ഗ്രാമസഭ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എസ് അനീഷ് കുമാർ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ മിനി മാത്യു, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ മഞ്ജു ലക്ഷ്മി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ തോമസ് എബ്രഹാം, വാർഡ് അംഗങ്ങളായ ഷെറിൻ, സിസിലി തോമസ്, ഗീതാകുമാരി, സഞ്ജീവ് കുമാർ, റ്റി.ജി പ്രദീപ് കുമാർ, മാത്യു ഉമ്മൻ, ഗിവ്‌സൺ വർഗീസ്, സാമുവേൽ തോമസ്, മായ മനോഹരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ആർ രേഖ, സി ഡി എസ് ചെയർപേഴ്‌സൺ സാലമ്മ ലൂയിസ്, എന്നിവർ പങ്കെടുത്തു.
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈ നടീല്‍ ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി.എസ് അനീഷ് കുമാര്‍ അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ മഞ്ജു ലക്ഷ്മി , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് എബ്രഹാം, വാര്‍ഡ് അംഗങ്ങളായ ഷെറിന്‍, സിസിലി തോമസ് , ഗീതാകുമാരി, സഞ്ജീവ് കുമാര്‍, റ്റി.ജി പ്രദീപ് കുമാര്‍, മാത്യു ഉമ്മന്‍, ഗിവ്‌സണ്‍ വര്‍ഗീസ്, സാമുവേല്‍ തോമസ്, മായ മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.



