നേപ്പാൾ മിന്നൽ പ്രളയം : ഇന്ത്യക്കാരടക്കം കാണാതായത് 400 പേരെ, ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി. !!
കാഠ്മണ്ഡു : കനത്ത നാശംവിതച്ച നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 46 പേരുടെ മരണം സ്ഥിരീകരിച്ചു. 93 പേർക്ക് പരിക്കേറ്റതായും 46 മൃതദേഹങ്ങൾ കണ്ടെടുത്തതായും നേപ്പാൾ അധികൃതർ അറിയിച്ചു. നൂറിലധികം ഇന്ത്യക്കാരടക്കം നാന്നൂറോളം പേരെ പ്രളയത്തിൽ കാണാതായിട്ടുണ്ട്. ടിബറ്റൻ അതിർത്തിക്കടത്തുള്ള റസുവ ജില്ലയിലുണ്ടായ മിന്നൽപ്രളയം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ബുധനാഴ്ച പുലർച്ചെയായായിരുന്നു മിന്നൽപ്രളയം. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ താഴേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വർദ്ധിച്ചേക്കാവുന്ന […]
Continue Reading
