മെയ് 15 മുതലെന്ന് പറഞ്ഞത് വിഡി സതീശനല്ലേ ? വനിതകൾക്ക് സൗജന്യം ഇല്ലങ്കിൽ ഒരു ബസും ഓടണ്ടാ !!

കാസർഗോഡ് – ബിജെപി ജില്ലാ ആദ്ധ്യക്ഷയുടെ നേതൃത്വത്തിലാണ് കെഎസ്ആർടിസി ബസ്റ്റാന്റിൽ ഇപ്പോൾ സമരം നടക്കുന്നത്. ബസിൽ കയറി സൗജന്യ യാത്രാ ചോദിച്ചപ്പോൾ അനുവദിക്കാത്തതിനെ തുടർന്ന് എംഎൽ അശ്വനിയുടെ നേതൃത്വത്തിൽ ഇപ്പോൾ കെസ്ആര്ടിടി ബസ് സ്റ്റാൻഡ് ഉപരോധം നടക്കുകയാണ്. എംഎൽ അശ്വനി ചോദിക്കുന്നത്, വിഡി സതീശനല്ലേ പറഞ്ഞത് മെയ് 15 മുതൽ സൗജന്യ യാത്ര എന്ന്. സതീശൻ പറഞ്ഞത് കൊണ്ടാണ് ഞങ്ങൾ ഇന്ന് സൗജന്യ യാത്രക്കായി വന്നിട്ടുള്ളത്. അപ്പോ ഇവിടെ ബസ് പോകുന്നില്ല കൊടുക്കുന്നില്ല എന്ന് പറയുന്നുണ്ട് . […]

Continue Reading

സ്‌കൂട്ടർ ഓടിക്കവേ സ്‌കൂട്ടറിൽ പാമ്പിനെ കണ്ട അദ്ധ്യാപിക ചെയ്തത് !!

കാസർഗോഡ് – പന്നക്കാട് ആണ് സംഭവം. സ്കൂട്ടറിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെ അദ്ധ്യാപികയുടെ സ്‌കൂട്ടറിൽ ഒരു പാമ്പിനെ കണ്ടു. സ്‌കൂട്ടറിൽ നിന്നും അപ്രതീക്ഷിത അതിഥി തലപൊക്കിയത് കണ്ട ഷറഫുന്നിസ എന്ന അദ്ധ്യാപിക ഒന്ന് പിടിച്ചെങ്കിലും ആത്മധൈര്യം കൈവിടാതെ‌ സ്‌കൂട്ടർ നിർത്തുകയും, സ്‌കൂട്ടറിൽ നിന്ന് അകന്നു മാറുകയും ചെയ്തതിനാൽ കടിയേൽക്കാതെ രക്ഷപെട്ടു. കോളജിലേക്ക് എത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്ന പാമ്പിനെ അദ്ധ്യാപിക കാണുന്നത്. ബ്രേക്ക് ഇട്ടപ്പോഴായിരുന്നു ഒളിച്ചിരുന്ന പാമ്പ് തലപൊക്കിയത്. വലത്ത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാൽ […]

Continue Reading

ലഹരിക്കെതിരെ പ്രചാരണവുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസറഗോഡ് നടന്നു

കാസറഗോഡ് – കായിക വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പെയിൻ ‘കിക്ക് ഡ്രഗ്‌സ് ‘ൻ്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുൾ റഹ്മാൻ കാസ‍ർകോട് നി‍ർവഹിച്ചു. എംഎൽഎ മാരായ സി എച്ച് കുഞ്ഞമ്പു എം രാജഗോപാലൻ ഇ ചന്ദ്രശേഖരൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ബേബി ബാലകൃഷ്ണൻ ജില്ലാ കളക്ടർ കെ ഇൻപശേഖർ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ ജില്ല സ്പോർട്സ് […]

Continue Reading

മൊട്ട ഗ്ലോബലിന്റെ “ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര “കാസർഗോഡ് നിന്നും തുടക്കമായി.

കാസർഗോഡ് : തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ “ലഹരി വിരുദ്ധ സന്ദേശ കേരളയാത്ര “കാസർഗോഡ് നിന്നും തുടക്കമായി.അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അൻവർ സാദത്ത് ഫ്ലാഗ് ഓഫ് ചെയ്തു.ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങൾ ഏറ്റു ചൊല്ലി. ലഘുലേഖ വിതരണവും ചടങ്ങിൽ നടന്നു.വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് മെയ് 18നാണ് സന്ദേശ യാത്ര തിരുവനന്തപുരത്ത് സമാപിക്കുക.’സ്റ്റോപ്പ് ബോഡി ഷേമിങ് ‘ എന്ന ക്യാമ്പയിൻ നടത്തി മൊട്ട ഗ്ലോബൽ സംഘടന […]

Continue Reading

മദ്യപിച്ചു ശല്യം ചെയ്യുന്നത് പരാതി നൽകിയ യുവതിയെ കടയിലിട്ട് തീ കൊളുത്തി കൊന്നു

ആദരാഞ്ജലികൾ 🙏🏻. കാസർകോട്: ബേഡകത്ത് കടക്കുള്ളിൽ അതിക്രമിച്ചു കയറി ടിന്നർ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപ്പെട്ടു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിത (27) മരണപ്പെട്ടത്. പൊള്ളലേറ്റ് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രമിത ഇന്നലെ പലർച്ചെയാണ് മരിച്ചത്. ഏപ്രിൽ ഏഴിനാണ് രമിതയുടെ കടക്ക് സമീപത്ത് ഫർണിച്ചർ കച്ചവടം നടത്തുന്ന തമിഴ്നാട് ചിന്നപ്പട്ടണം സ്വദേശി രാമമൃത ( 57) മാണ് മദ്യലഹരിയിൽ കടയിലെത്തി രമ്യയുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീ കൊളുത്തിയത് . രാമമൃതം പതിവായി […]

Continue Reading

അബുദാബി കെഎംസിസി ട്രഷറർ സി എച്ച് അസ്‌ലം അന്തരിച്ചു

അബുദാബി : അബുദാബി കെഎംസിസി ട്രഷററും വ്യവസായ പ്രമുഖനും ജീവ കാരുണ്യ പ്രവർത്തകനുമായ കാഞ്ഞങ്ങാട് മുറിയാനാവിയിലെ സി എച്ച് അസ്‌ലം (50)അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. നാട്ടിലും ഗൾഫിലും ഏറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്ന അസ്ലമിന് അബുദാബി ദുബായ് അൽഐൻ ഷാർജ ഉൾപ്പെടെയിടങ്ങളിലും നാട്ടിലും നിരവധി സ്ഥാപനങ്ങളുണ്ട്. അബുദാബി കെഎംസിസി മുൻ വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് സി എച്ച് സെന്റർ ട്രഷററുമായ സി എച്ച് അഹമ്മദ് കുഞ്ഞിയുടെയും […]

Continue Reading

70 ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തിയത് മരണത്തിന്റെ രൂപത്തിൽ

കാസർകോട് – 70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബങ്കരക്കുന്നിലാണ് സംഭവം. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടി – ഭവാനി ദമ്പതികളുടെ മകൻ വിവേക് ഷെട്ടി (36) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം ബേക്കറിയുടെ ഉള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് ഇയാൾക്ക് 70 ലക്ഷം രൂപ ലോട്ടറി അടിച്ചത്. ലോട്ടറി അടിച്ചതിൽ നികുതി കഴിച്ച് 44 ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. മൃതദേഹം ജനറൽ […]

Continue Reading

അത് കെ വിദ്യയുടെ മാത്രം വിദ്യ ; വ്യാജരേഖ കേസിൽ കുറ്റപത്രം

കാസർഗോഡ് – കരിന്തളം ഗവൺമെന്റ് കോളേജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചു. എസ് എഫ്‌ഐ മുൻ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതി . അദ്ധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിച്ചു സമർപ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്റെ് പേരിലുളള വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സ്വയം നിർമ്മിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം. വ്യാജരേഖ നിർമ്മിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വർഷം […]

Continue Reading

എപ്പോഴും ഫോണിൽ കുത്തിക്കൊണ്ടിരുന്നത് ചോദ്യം ചെയ്ത അമ്മയെ ആ മകൻ തല്ലിക്കൊന്നു :

കാസർഗോഡ് : അമിതമായി ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നതും, ഫോൺ വിളിക്കുന്നതും ഒക്കെ സഹികെട്ടു അത് ചോദ്യം ചെയ്ത അമ്മയെ മകൻ തല്ലിക്കൊന്നു.. കാസർഗോഡ് നീലേശ്വരം സ്വദേശിനി കണിച്ചിറയിൽ രുഗ്മിണിയെ ആണ് മകൻ സുജിത് കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി വീട്ടിലുണ്ടായ വഴക്കിനിടെ സുജിത് അമ്മയെ തല്ലുന്നത്. ആ പ്രഹരങ്ങളിൽ മാരകമായി പരിക്കേറ്റ രുഗ്മിണിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നു രാവിലെ മരണമടയുകയായിരുന്നു. ഈ മകൻ സുജിതിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. […]

Continue Reading

മദ്രസ അദ്ധ്യാപകൻ പീഡനക്കേസിൽ അറസ്റ്റിൽ

കാസർകോട്: വിദ്യാർത്ഥിക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കാസർകോഡ് മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. പള്ളിയിൽ നിസ്കരിക്കാൻ എത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. കാസർകോട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം നടന്നത്. പ്രതിക്കെതിരെ വ്യാപക പരാതി ഉയരുന്നുണ്ട്. മറ്റ് ചില വിദ്യാർത്ഥികളും പ്രതിക്കെതിരെ ആരോപണമുന്നയിച്ചു. ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചുവെന്നാണ് […]

Continue Reading