ഞാന്‍ അഴിമതിക്കാരനല്ല: വേട്ടയാടലെന്ന് പിണറായി പിണറായി വിജയന്‍

ആലപ്പുഴ: സിഎംആര്‍എല്‍ കമ്പനിക്ക് നല്‍കിയ സേവനങ്ങള്‍ക്കു നല്‍കിയ പണം ബാങ്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയാണെന്നും കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എനിക്കു വേണ്ടി പണം വാങ്ങി അത് റിയാസ് മുഖേനെ വീണ വിദേശത്തേക്കു കടത്തി എന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആ ഘട്ടത്തിലൊന്നും റിയാസ് വീണയുടെ ഭര്‍ത്താവായിരുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം മാന്നാര്‍ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളത്തില്‍ എനിക്കെതിരെയുള്ള വേട്ടയാടല്‍ ഒരുപാടു കാലമായി നടക്കുന്നതാണ്. എന്നാല്‍ […]

Continue Reading

ഇങ്ങനെ ഒരു ഫോട്ടോ ഒത്തിരി ആഗ്രഹിച്ചു… എല്ലാം മഞ്ഞു പോലെ ഉരുകി. !!

തിരുവല്ല – പമ്പ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നീരേറ്റുപുറത്ത് തിരുവോണ നാളിൽ നടത്തി വന്നിരുന്ന ജലോത്സവത്തിന്റെ സംഘാടക സമിതി , പിന്നീട് ചില കാരണങ്ങളാല്‍ രണ്ടായി പിളരുകയും വ്യത്യസ്ത തീയതികളിൽ വള്ളംക്കളി നടത്തി വരികയുമായിരുന്നു. ഇത് ജലോത്സവ പ്രേമികളായ ഏവർക്കും മാനസീക അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. രണ്ട് സംഘാടക സമിതികളും ചേർന്ന് വള്ളംകളി ഒരുമിച്ച് നടത്തണമെന്ന് വിവിധ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക നേതാക്കളുടെ നേതൃത്വത്തില്‍ പല വേദികളിലായി ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു. […]

Continue Reading

ഉമയാറ്റുകര മുഞ്ഞനാട്ട് എം.ഒ. ജോൺ ( ജോയി 78) അന്തരിച്ചു.

ചെങ്ങന്നൂർ/കല്ലിശ്ശേരി : ഉമയാറ്റുകര മുഞ്ഞനാട്ട് എം.ഒ. ജോൺ ( ജോയി 78) അന്തരിച്ചു. മൃതദേഹം സെപ്റ്റംബർ 9ന് രാവിലെ ഭവനത്തിലെത്തിക്കും. 9.30 മുതൽ മൃതദേഹം കല്ലിശ്ശേരി ഐ.പി.സി സഭാ ഹാളിൽ പൊതു ദർശനത്തിന് വെച്ച ശേഷം സംസ്‍കാരം 1 മണിക്ക് സഭാ സെമിത്തേരിയിൽ. ഭാര്യ : പുളിക്കീഴ് കണ്ണാൻകുഴിയിൽ കുടുംബാംഗം കുഞ്ഞുമോൾ. / മക്കൾ – റെനി, റെജി, റിജോ (എല്ലാവരും യുഎസ്എ ) മരുമക്കൾ.- പ്രിൻസ്, ക്രിസ്റ്റീനാ, ബേബിൾ (യുഎസ്എ). ജോലിയോടുള്ള ബന്ധത്തിൽ 40 വർഷമായി […]

Continue Reading

‘കനിവ് ‘ പുരസ്ക്കാരം റെജി ചെറിയാൻ എംഎൽഎ ക്ക് സമ്മാനിച്ചു.

എടത്വാ : ആനപ്രമ്പാൽ ജലോത്സവ സമിതിയുടെ പ്രഥമ ജീവകാരുണ്യ അവാർഡ് ‘കനിവ് പുരസ്ക്കാരം’ ആർസി ഫൗണ്ടേഷൻ ചെയർമാനും, കുട്ടനാട് എംഎൽഎ യുമായ റെജി ചെറിയാന് വർക്കിങ് ചെയർമാൻ ബിജു പറമ്പുങ്കൽ സമ്മാനിച്ചു. കുട്ടനാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന 7-ാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ജലോത്സവ പൊതു സമ്മേളന ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപിയും ജലോൽസവ ഉദ്ഘാടനം റെജി ചെറിയാൻ എംഎൽഎയും നിർവ്വഹിച്ചു. എഎസ്പി ജെ. ഉമേഷ് […]

Continue Reading

എസ്.എൻ.ഡി.പി. കുട്ടനാട് സൗത്ത് യൂണിയനിൽ ഭരണ പുനഃസംഘടനയ്‌ക്കെതിരെ പ്രതിഷേധം; ശാഖകളുടെ മാർച്ച് നാളെ

എടത്വ: എസ്.എൻ.ഡി.പി. യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചതിനെതിരെ ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ ചൊവാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് എടത്വായിൽ പ്രതിഷേധ പ്രകടനവും യൂണിയൻ ഓഫീസിലേക്ക് മാർച്ചും നടത്തും. യൂണിയൻ പരിധിക്ക് പുറത്തുള്ള അനിൽ പി. ശ്രീരംഗത്തെ ചെയർമാനായും കൊല്ലം സ്വദേശിയായ സന്ദീപ് പച്ചയിലിനെ കൺവീനറായും നിയമിച്ചതാണ് ശാഖാ ഭാരവാഹികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. യൂണിയൻ പരിധിയിലെ ശാഖകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ശാഖാ ഭാരവാഹികളുമായി കൂടിയാലോചിച്ച് പുതിയ നേതൃത്വത്തെ തീരുമാനിക്കണമെന്നുമാണ് ആവശ്യം. 41 ശാഖകളുള്ള […]

Continue Reading

തലവടി ചുണ്ടന് ആർപ്പൂവിളികളോടെ നാട്ടിലാകെ സ്വീകരണം. !!

എടത്വ: ഇരുകരകളിൽ നിന്നും ഉയർന്ന ആർപ്പുവിളികളുടെ ഇടയിൽ ജലോത്സവ പ്രേമികളായവരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് നാലാമത് അപ്പർ കുട്ടനാട് ജലോത്സവത്തിൽ തലവടി ചുണ്ടൻ കിരീടമണിഞ്ഞതിൽ നാട്ടിലാകെ ആഹ്ലാദാരവം.. അപ്പർ കുട്ടനാട് ജലോത്സവത്തിൽ മേൽപാടം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ പട്ടേരി പുരയ്ക്കലിനെ പരാജത്തിപ്പെടുത്തി കൊണ്ട് നെപ്പോളിയൻ ജേതാവായി. തലവടി ചുണ്ടൻ വള്ളം ആദ്യമായാണ് അപ്പർ കുട്ടനാട് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. ടീം മൂന്ന് തൈക്കൽ ക്യാപ്റ്റനായി […]

Continue Reading

അപ്പർ കുട്ടനാട് ജലോത്സവം ; തലവടി ചുണ്ടന് കിരീടം ; വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ നെപ്പോളിയൻ ജേതാവ്.

എടത്വ: ഇരുകരകളിൽ നിന്നും ഉയർന്ന ആർപ്പുവിളികളുടെ ഇടയിൽ ജലോത്സവ പ്രേമികളായവരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് നാലാമത് അപ്പർ കുട്ടനാട് ജലോത്സവത്തിൽ തലവടി ചുണ്ടൻ കിരീടമണിഞ്ഞു. മേൽപാടം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ പട്ടേരി പുരയ്ക്കലിനെ പരാജത്തിപ്പെടുത്തി കൊണ്ട് നെപ്പോളിയൻ ജേതാവായി. തലവടി ചുണ്ടൻ വള്ളം ആദ്യമായാണ് അപ്പർ കുട്ടനാട് ജലോത്സവത്തിൽ പങ്കെടുക്കുന്നത്.ടിം മൂന്ന്തൈക്കൽ ക്യാപ്റ്റനായി തലവടി ടൗൺ ബോട്ട് ക്ലബിന്റെ കന്നി പോരാട്ടത്തിൽ നേടിയ […]

Continue Reading

ഓളപരപ്പിലെ പൂരത്തിന് പുന്നമട ഒരുങ്ങി ; കിരീടം ലക്ഷ്യമിട്ട് തലവടി ചുണ്ടൻ. !!

എടത്വ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമട ഒരുങ്ങി.വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ഇതിൽ 22 എണ്ണം ചുണ്ടൻ വള്ളങ്ങളാണ്. 1952-ൽ പ്രധാനമന്ത്രി പണ്ഡിത് ജവഹർലാൽ നെഹ്‌റുവിന്റെ ആലപ്പുഴ സന്ദർശനമാണ് ഇത്തരമൊരു വള്ളംകളി മത്സരത്തിന് കാരണമായത്.നെഹ്‌റുവിനെ സ്വീകരിക്കാനെത്തിയ ചുണ്ടൻ വള്ളങ്ങളിൽ ഒന്നിലേക്ക് സുരക്ഷാവലയങ്ങൾ മറന്ന് നെഹ്‌റു ചാടിയിറങ്ങി. ആ യാത്ര നെഹ്‌റു മറന്നില്ല. വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലുള്ള ട്രോഫി തയ്യാറാക്കി അയച്ച് എല്ലാ വർഷവും ഈ ട്രോഫിക്കായുള്ള മത്സര വള്ളംകളി ആസ്വദിക്കുകയായിരുന്നു.പിന്നീട് […]

Continue Reading

നിബു വെള്ളവന്താനത്തിന്റെ പിതാവ് സണ്ണി മഴുക്കീർ അന്തരിച്ചു.

കല്ലിശ്ശേരി(ചെങ്ങന്നൂർ): ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ മീഡിയ സെക്രട്ടറിയും മലയാള മനോരമയുടെ ആദ്യകാല പ്രാദേശിക ലേഖകനും ഏജന്റുമായിരുന്ന മഴുക്കീർ വെള്ളവന്താനത്ത് മാത്തുക്കുട്ടി ഏബ്രഹാം ( സണ്ണി മഴുക്കീർ -75) നിര്യാതനായി.സംസ്കാരം ആഗസ്റ്റ് 28ന് രാവിലെ 9ന് മഴുക്കീർ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ: പ്രഭ സണ്ണി, കല്ലിശ്ശേരി കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ബിനു മാത്യു (മലയാള മനോരമ ഏജന്റ്), നിബു വെള്ളവന്താനം […]

Continue Reading

വെളിച്ചവുമില്ല; കുടിവെള്ളവും ഇല്ല ; ചെളിക്കുളമായ റോഡും ആരോട് പറയാൻ .?

തലവടി : വെളിച്ചവുമില്ല; കുടിവെള്ളവും ഇല്ല ; ജനങ്ങൾക്ക് ഉള്ളത് പാതി വഴിയിൽ നിർമ്മാണം ഉപേഷിച്ച ചെളിക്കുളമായ റോഡ് മാത്രം. നിർമ്മാണം പൂർത്തിയാകാത്ത റോഡിന്റെ തടസ്സങ്ങൾ നീക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധ സമരം ഉൾപ്പെടെ നടത്തിയെങ്കിലും ഇപ്പോൾ കുടിവെള്ളവും റോഡും ഇല്ലാത്ത അവസ്ഥയിൽ ആയി. തലവടി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിൽ റീ ബിൽഡ് കേരള പദ്ധതി പ്രകാരം നാലാങ്കൽ – കുന്നത്ത്പറമ്പ് റോഡ് ആണ് ചെളിക്കുളമായി കിടക്കുന്നത്. റോഡിന്റെ നിർമ്മാണം ആരംഭിച്ചത് മൂന്ന് […]

Continue Reading