തിമിംഗലത്തിന്റെ അവശിഷ്ടങ്ങളുമായി പന്തളത്ത് രണ്ടുപേർ പിടിയിൽ

പന്തളം – അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പോലീസ് പിടികൂടി. ഓടനാവട്ടം മുട്ടറ രാജീവ് ഭവനത്തിൽ രാജീവ്(39), കൊട്ടാരക്കര നെടുവത്തൂർ കുറുമ്പാലൂർ മുകളുവിള വീട്ടിൽ സോമൻ (48) എന്നിവരാണ് പിടിയിലായത്. എം.സി റോഡിൽ പന്തളം വലിയ പാലത്തിനു സമീപം ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി പന്തളം പൊലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. പന്തളം ഇൻസ്‌പെക്ടർ സജീഷ്‌കുമാർ, എസ്.ഐ യു.വി […]

Continue Reading

ചെന്താമരയ്ക്ക് തൂക്കുകയർ ; ഇതു കേരളം പ്രാർത്ഥനയോടെ ആഗ്രഹിച്ച വിധി

പാലക്കാട് – കേരളത്തെയാകെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്ക് തൂക്കുകയര്‍. പാലക്കാട് നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെന്നത്ത് ജോര്‍ജാണ് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ഉത്തരവിട്ടത്. കൊലപാതകം നടന്ന് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് നിയമം അതിന്റെ പരമാവധി ശിക്ഷ നടപ്പിലാക്കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. പോത്തുണ്ടി ബോയന്‍ കോളനിയിലെ തിരുത്തന്‍പാടം സുധാകരന്‍, ഇയാളുടെ പ്രായമായ അമ്മ ലക്ഷ്മി […]

Continue Reading

വീടും സ്ഥലവും വാങ്ങിയ ശേഷം നിലവിലില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നൽകി കബളിപ്പിച്ചു: പരാതിയുമായി വയോധികൻ അടൂർ പോലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങി മടുത്തു.

അടൂർ: വീടും സ്ഥലവും കൈക്കലാക്കിയ ശേഷം വ്യാജ ചെക്ക് നൽകി കബളിപ്പിച്ചെന്ന വയോധികന്റെ പരാതിയിൽ നടപടി എടുക്കാതെ പോലീസിന്റെ ഒത്തുകളി. സിപിഎമ്മിന്റെ ഒരു ജില്ലാ നേതാവ് ഇടപെട്ടാണ് പരാതിയിൽ തുടർ നടപടി തടഞ്ഞിരിക്കുന്നതെന്നും ആക്ഷേപം. പള്ളിക്കൽ പയ്യനല്ലൂർ കാഞ്ഞിരംവിളയിൽ ദാമോദരനാണ് ബന്ധുവായ യുവാവിന്റെ ഭാര്യയ്ക്ക് എതിരേ അടൂർ എസ്എച്ച്ഓയ്ക്ക് മൂന്നു മാസം മുൻപ് പരാതി നൽകിയത്. എന്നാൽ, ഇത് സിവിൽ കേസാണെന്നും കോടതിയെ സമീപിക്കാനാണ് നിർദേശിച്ചതെന്നും ദാമോദരൻ പറയുന്നു. വ്യാജചെക്ക് നൽകി കബളിപ്പിക്കുകയും വിശ്വാസ വഞ്ചന കാണിക്കുകയും […]

Continue Reading

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചിട്ട് ഒളിവിൽ പോയ പ്രതി, പത്തു വർഷത്തിന് ശേഷം പിടിയിൽ

തിരുവല്ല: മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ പുളിക്കീഴ് പോലീസ് പത്തു വര്‍ഷത്തിനു ശേഷം പിടികൂടി. ചാത്തങ്കേരി വിളക്കുപാടത്തില്‍ച്ചിറ ഓമന എന്ന് വിളിക്കുന്ന ജെയിംസ് ചാക്കോ (48) യെ ആണ് അറസ്റ്റ് ചെയ്തത്. 2016 ഒക്ടോബര്‍ 21,22 ദിവസങ്ങളിലാണ് ഇയാള്‍ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കതക് തള്ളിത്തുറന്ന് കയറിയ പ്രതി ശാരീരിക അവശതകള്‍ ഉള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ […]

Continue Reading

ഇൻസ്റ്റഗ്രാം സൗഹൃദം ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: സ്വർണമാലയും മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ശേഷം സ്വര്‍ണമാല തന്ത്രപൂര്‍വം കൈക്കലാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരി മല താന്നിക്കല്‍ അനന്ദു പ്രദീപി (21) നെയാണ് റാന്നി-പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്. അനുജന്റെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ഇയാള്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ പെണ്‍കുട്ടിക്ക് സന്ദേശം അയച്ചിരുന്നു. പിന്നാലെ പ്രണയം നടിച്ച് വശത്താക്കുകയും ചെയ്തു. പലതവണ ഇയാള്‍ നഗ്‌ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ഏഴു ഗ്രാം […]

Continue Reading

ഓപ്പറേഷൻ തൂഫാൻ പരിശോധനകൾക്കിടെ കഞ്ചാവ് ചെടി കണ്ടെത്തി

വെച്ചൂച്ചിറ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായ പരിശോധനകൾ ജില്ലയിൽ എല്ലായിടത്തും തുടർന്നു വരുന്നതിനിടെ, നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി. ചേത്തക്കൽ കുന്നം അച്ചടിപ്പാറയിൽ റബ്ബർ തോട്ടത്തിന്റെ വശത്തായുള്ള പടിയോട് ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 67 സെന്റീമീറ്റർ നീളമുണ്ട്. വലിയകാവ് സ്വദേശി ദീപക് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർ തോട്ടം. നിലവിൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. എസ്.എച്ച്.ഓ ശ്രീകുമാർ, സിപിഓമാരായ പി.കെ. ലാൽ, സോജു, രാഗ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. കണ്ടെത്തിയ ചെടി തെളിവിലേക്ക് കോടതിയിൽ […]

Continue Reading

വായ്പ എടുക്കുന്നവരുടെ ജീവനെടുക്കുന്ന ലോൺ ആപ്പുകൾ വ്യാപകം ; പരാതികൾക്ക് വിളിക്കാം 1930

തിരുവനന്തപുരം: വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ബോധവൽക്കരണത്തിലൂടെയും മറ്റും കുറഞ്ഞിട്ടുണ്ടെങ്കിലും ഇടയ്ക്കിടെയുണ്ടാകുന്ന പരാതികൾ കേരള പോലീസ് സൈബർ സെല്ലിനെ ആശങ്കപ്പെടുത്തുന്നു. കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിനു പിന്നാലെ വായ്പ ആപ്പിന് എതിരെ കേസ് എടുക്കുന്ന സാഹചര്യമുണ്ടായി. വായ്പ എടുക്കുന്നവരുടെ ജീവനെടുക്കുന്ന തലത്തിലേക്ക് ഇത്തരം ആപ്പുകൾ മാറിയെന്നതാണു ഗൗരവതരം. രേഖകളൊന്നും ഇല്ലാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ വായ്പ ലഭിക്കുമെന്ന സൗകര്യമാണു യുവാക്കൾ ഉൾപ്പെടെയുള്ള പുതിയ തലമുറ ഇടപാടുകാരെ ഇത്തരം ഇടങ്ങളിലേക്ക് എത്തിക്കുന്നത്. നമ്മുടെ ഫോണിലെ […]

Continue Reading

#ഓപ്പറേഷൻ തൂഫാൻ ; പെരുമ്പെട്ടിയിൽ MDMA വില്പന നടത്തിയ ആൾ അറസ്റ്റിൽ:

റാന്നി – ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ജില്ലയിലാകെ പുരോഗമിക്കവെ , ജില്ലയിലെ MDMA വിതരണ ശൃംഖലയിലെ ഒരാൾ കൂടി അറസ്റ്റിലായി. പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എഴുമറ്റൂർ എന്ന സ്ഥലത്ത് പുതുപ്പറമ്പിൽ വീട്ടിൽ സുമിത് മോഹൻ (37) ആണ് എറണാകുളത്തുനിന്നും പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. ജൂൺ 28ന് എഴുമറ്റൂർ കൈമല എന്ന സ്ഥലത്ത് പുത്തൻപുരക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (25) എന്നയാളെ 1.590 ഗ്രാം MDMA യുമായി വീട്ടിൽ നിന്നും പിടികൂടിയിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും […]

Continue Reading

ട്രെയിലർ ലോറികളിലെ ബാറ്ററിയും ടയറുമടക്കം മോഷ്ടിച്ചു കടത്തി. മൂന്നുപേർ അറസ്റ്റിലായി

ചിറ്റാർ: ട്രെയിലർ ലോറികളിൽ നിന്നും പാർട്‌സുകൾ മോഷ്ടിച്ച് കടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് ഗുരുനാഥൻ മണ്ണ് താമരശ്ശേരിയിൽ ടി.പി. വിവേക്(29), സീതത്തോട് 86 മൂട്ടപ്പടി നല്ലാനിക്കുന്നത്ത് നസീം നാസർ (21), സീതത്തോട് മൂന്നു കല്ല് കോർട്ട് പടി ചേത്തയ്ക്ക പറമ്പിൽ ആഷി എന്ന് വിളിക്കുന്ന ഹാഷിം (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാഷണൽ ഹൈവേ ജോലികളുടെ കരാർ എടുത്തിരുന്ന ആലപ്പുഴ പാതിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ ജിനോ ട്രേഡിങ് കമ്പനിയുടെ വക ട്രെയിലർ […]

Continue Reading

തട്ടുകടയിൽ ചമ്മന്തി കിട്ടാത്തതിന്റെ പേരിൽ അടിപിടിയുണ്ടാക്കിയതിനും കേസ് ; യുവാവിനെതിരേ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല പാങ്കോണം ഇഎസ്.ഐ I ജങ്ഷനിൽ കടയിൽ വീട്ടിൽ അജ്മലിനെയാണ് (36) ചാത്തന്നൂർ എസിപി അനുരൂപിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഓ നിയാസ്, എസ്.ഐമാരായ ആഷ്‌നി, സൗരവ് കൃഷ്ണ, സിപിഒമാരായ ചന്തു, ശ്രീക്കുട്ടൻ, വിനോദ് എന്നിവരടങ്ങിയ സംഘം വീട്ടിൽ നിന്നാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് നിലവിൽ നാലു കേസുകൾ ഉണ്ട്. കണ്ണനല്ലൂരിൽ തട്ടുകടയിൽ ചമ്മന്തിക്ക് അടി ഉണ്ടാക്കിയത് ഉൾപ്പെടെയുള്ള കേസുകളാണ് ഇത്. ഓപ്പറേഷൻ […]

Continue Reading