പത്തനംതിട്ട: പരിസ്ഥിതി ദിനാചരണവാരത്തോട് അനുബന്ധിച്ച് പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കന്ററി സ്കൂളിൽ തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗുകൾ പത്തനംതിട്ട ജനറൽ ഹോസ്പ്പിറ്റൽ ഫാർമസിയിലേക്ക് നഗരസഭാ ചെയർ പേഴ്സൺ സിന്ധു അനിൽ ആശുപത്രി സൂപ്രണ്ടിന് കൈമാറി. വർദ്ധിച്ച് വരുന്ന പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം പ്രകൃതി സൗഹാർദ്ദ ക്യാരി ബാഗുകൾ ഉപയോഗിക്കേണ്ട ബോധവത്ക്കരണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഹേമ മേരി മാത്യു,സി.പി. ഓ. മിന്റോ. വി.റ്റി, എ.സി.പി. ഓ.മേരി മത്തായി. കേഡറ്റ് ലീഡർ ജറുഷ ഗ്രയ്സ് ജോൺ എന്നിവർ നേത്യത്വം നൽകി.

ഫോട്ടോ SHAJI VETTIPURAM :
പരിസ്ഥിതി ദിനാചരണവാരത്തോട് അനുബന്ധിച്ച് പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കന്ററി സ്കൂൾ തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗുകൾ ജനറൽ ഹോസ്പ്പിറ്റൽ ഫാർമസിയിലേക്ക് നഗരസഭാ ചെയർ പേഴ്സൺ സിന്ധു അനിൽ ആശുപത്രി സൂപ്രണ്ടിന് കൈമാറുന്നു.


