കൊട്ടിയൂർ വൈശാഖ ഉത്സവം (2026 മെയ് 23 മുതൽ 2026 ജൂൺ 24 വരെ .

കണ്ണൂർ – വടക്കേ മലബാറിലെ പ്രസിദ്ധമായ രണ്ട് മഹാദേവ ക്ഷേത്രങ്ങളാണ്‌ കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്‌. ‘ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്‘. ഇങ്ങനെ രണ്ടു ക്ഷേത്രങ്ങൾ ആണ് ഇവിടെ ഉള്ളത്. പരമശിവനും പാർവതിയുമാണ് പ്രധാന ആരാധനാമൂർത്തികൾ. പുരളിമലയിലെ കട്ടൻ രാജവംശം ഈ ക്ഷേത്രവുമായി ചരിത്രപരമായ ബന്ധം പുലർത്തുന്നു. 27 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ടാണ് […]

Continue Reading

തീറ്റപ്പുല്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഉത്തരവ് ; ശിഷ്ടകാലം പുല്ലു പറിച്ച് ജീവിക്കാമെന്ന് ട്രോൾ : കണ്ണൂർ സിറ്റി അഡി. എസ്.പിയുടെ സർക്കുലർ വിവാദമാകുമ്പോൾ

കണ്ണൂര്‍: ലോക്കപ്പ് മര്‍ദനവും മോഷണവും അടക്കം നിരവധി സംഭവങ്ങളില്‍ ആരോപണ വിധേയരായി ആകെ ധാര്‍മികത നശിച്ചു പോയ കേരളാ പോലീസ് തീറ്റപ്പുല്‍ കൃഷിക്ക് ഇറങ്ങുന്നു.. !! ഞെട്ടേണ്ട… കണ്ണൂര്‍ സിറ്റി പോലീസിലെ അഡി.എസ്.പിയാണ് പോലീസുകാരോട് തീറ്റപ്പുല്‍ കൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയെ കാലിത്തീറ്റ ലഭ്യതയില്‍ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് ഡിവൈ.എസ്.പിമാര്‍ക്ക് അഡി.എസ്.പി സജേഷ് വാഴാളപ്പില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ സിറ്റി പോലീസിന് കീഴിലുള്ള സബ്ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം. ഓരോരുത്തരും അവരവരുടെ സബ്ഡിവിഷന് കീഴില്‍ […]

Continue Reading

ഈ ഫോട്ടോയിൽ കാണുന്ന നാല്പത്തിയെട്ട് വയസ്സുള്ള ജീവൻ കരുത്തോക്കൻ എന്ന യുവാവിനെ ഒരു വർഷമായി കാണാനില്ലായെന്ന് പരാതി ;

കണ്ണൂർ – ജീവൻ എന്ന ഈ യുവാവ് വയനാട് ലക്കടിയിലുള്ള ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്നും 2000 ത്തിൽ പഠനം പൂർത്തിയാക്കിയതിന് ശേഷം എട്ട് വർഷമായി ദുബായിലുള്ള യാഷ് ഹോട്ടലെന്ന സ്ഥാപനത്തിൽ അസിറ്റന്റ് പർച്ചേസിങ് മാനേജറായി ജോലി ചെയ്തു വരുകയായിരുന്നു . ജീവൻ പഠിച്ച ലക്കടിയിൽ ഉള്ള ഹോട്ടൽ മാനേജ്മെന്റിന് കോഴ്‌സിന് ചേർന്നിരുന്നവരിൽ കൂടുതലും നോർത്ത് ഇന്ത്യൻ വിദ്യാർത്ഥികളാണ് സഹപാഠികളായി ഉണ്ടായിരുന്നത് . അദ്ധ്യാപികയായ കൊല്ലം സ്വദേശി സോണിയെ വിവാഹം കഴിച്ച ജീവന് ഒരു […]

Continue Reading

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; ഹെഡ് വാർഡനും മൂന്ന് വാർഡൻമാർക്കും സസ്‌പെൻഷൻ ; ഇതൊരു നാടകമാണെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂർ ;- ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അതിവേഗ നടപടി. ജയിലിലെ ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി. ഗോവിന്ദച്ചാമിയെ തളാപ്പിലെ ഒരു കെട്ടിടത്തിലെ കിണറ്റിൽ നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത് എന്ന് പോലീസും, ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാൾ രാവിലെ 9 മണിക്ക് ശേഷം ഓഫീസിലേക്ക് പോകവേ കണ്ടതും, പേരെടുത്ത വിളിച്ചപ്പോൾ ഓടിയതും കണ്ടപ്പോൾ അദ്ദേഹത്തിനുണ്ടായ […]

Continue Reading

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയില്‍ ;

കണ്ണൂർ :- ജയില്‍ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീടിനകത്തെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് […]

Continue Reading

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭാംഗമായി

ന്യൂഡൽഹി :- ഇന്ത്യൻ പാർലിമെന്റിൽ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു.അതും മലയാളത്തില്‍, ‘ദൈവനാമത്തിലായിരുന്നു’ അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്. അഭിഭാഷകൻ ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ വര്‍ധൻ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സദാനന്ദൻ മാസ്റ്റർക്ക് ആശംസകളുമായി പ്രധാനമന്ത്രി അടക്കമുള്ള ബിജെപി കേന്ദ്ര നേതാക്കളും, കേരളത്തിൽ നിന്നുള്ള നേതാക്കളും സമൂഹ മാധ്യമങ്ങളിൽ ആശംസകൾ പങ്കുവെച്ചു. കണ്ണൂർ […]

Continue Reading

സദാനന്ദൻ മാസ്റ്റർ ഇനി രാജ്യസഭാ എംപി !!

കണ്ണൂർ – സി സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ. സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട ആർഎസ്എസ് ബിജെപി നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. നോമിനേറ്റ് ചെയ്ത് ഉത്തരവിറക്കി. കണ്ണൂർ സ്വദേശിയായ അദ്ദേഹം ആർഎസ്എസ് – ബിജെപി നേതാവാണ് ,മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടമായ അദ്ദേഹം കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്. അന്ന് ആർഎസ്എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നു മാസ്റ്റർ. 2016 ല് കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയായിരുന്നു. മോദിയടക്കം സ്ഥാനാർത്ഥിയായിരിക്കേ മാസ്റ്റർക്ക് വേണ്ടി […]

Continue Reading

അടുപ്പിലും തറയിലും ഈ വീണുകിടക്കുന്നത് അന്നമാണ് മക്കളേ.. സ്‌കൂളിൽ അരിയടുപ്പത്തിടാൻ പോയ പാചകത്തൊഴിലാളിക്ക് നേരെ അതിക്രമം

കണ്ണൂർ:- ഇന്നലെ നടന്ന എസ്എഫ്ഐ പഠിപ്പുമുടക്കിനിടെയാണ് സംഭവം. ണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കുട്ടികൾക്കായി ഭക്ഷണം ഉണ്ടാക്കാൻ അരികഴുകി അടുപ്പത്തിടാൻ പോയ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം. രണ്ടായിരത്തോളം കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. എസ്എഫ്ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിൻ്റെ ഭാഗമായാണ് […]

Continue Reading

കായലോട് നടന്നത് താലിബാനിസം എന്ന് പി കെ ശ്രീമതി ; കമ്മ്യൂണിസ്റ്റ് ഭരണം നടക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലും താലിബാനിസമോ ?

കണ്ണൂർ – നിരവധി എസ്‍ഡിപിഐ പ്രവർത്തകർ ഉൾപ്പെട്ട സദാചാര​ഗുണ്ടാ ആക്രമണത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി മാധ്യമങ്ങളോടായി പറഞ്ഞു. തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത കണ്ണൂരിൽപ്പോലും കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണ് കായലോട് നടന്നത്. ആത്മഹത്യ എന്ന പേര് പറയാമെങ്കിലും ഒരുതരത്തിൽ നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്നും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. അതിഭീകരമായ മാനസിക പീഡനമാണ് യുവതിക്കുനേരെ നടന്നത്. ഭർത്താവല്ലാത്ത ഒരാളോട് ഒരു മുസ്ലീം സ്ത്രീ […]

Continue Reading

കണ്ണൂർ സ്വദേശി അബുദാബിയിൽ വെച്ച് മരിച്ചു.

അബുദാബി : കണ്ണൂർ നാറാത്ത് പുല്ലൂപ്പി സ്വദേശി ശാക്കിർ കെ വി (38) ഹൃദയഘാതത്തെ തുടർന്ന് അബുദാബിയിൽ മരണപ്പെട്ടു. അബുദാബി കെഎംസിസി കെയർ അംഗമാണ്. ദാലിൽ സ്വദേശിനി റുക്‌സാനയാണ് ഭാര്യ. മെഹ്‌വിഷ് ഫാത്തിമ , ശയാൻ ശാക്കിർ എന്നിവർ മക്കളുമാണ് . പിതാവ്: നാസർ, മാതാവ്: ഖദീജ, നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ടുപോകും. ഖബറടക്കം നിടുവാട്ട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Continue Reading