നിങ്ങളുടെ ബുദ്ധിമുട്ടിൽ ഖേദമുണ്ട്: ഉള്ള കാര്യം തുറന്നു പറഞ്ഞ് വൈദ്യുതി മന്ത്രി !!

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്നും മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. നിലവിലെ അടിയന്തര സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ഖേദപ്രകടനം നടത്തിയ മന്ത്രി, പ്രശ്നം മറികടക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. ഇത് ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല സംഭവിച്ചതെന്നും പ്രതികൂല കാലാവസ്ഥയാണ് കാരണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹരിക്കാവുന്ന വിഷയമല്ല ഇതെന്നും മഴ ലഭ്യതയെക്കൂടി ആശ്രയിച്ചാണ് പൂർണ്ണമായ പരിഹാരമെന്നും അദ്ദേഹം […]

Continue Reading

പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റൻറുമാരുടെ പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം – ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്‌മെൻറ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്മാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷനോ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡൈ്വർടൈസിംഗിൽ ഡിപ്ലോമയോ അല്ലെങ്കിൽ ന്യൂ മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. വീഡിയോ നിർമ്മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബർ 1ന് 30 […]

Continue Reading

പാളയം പ്രദീപിനെ വിട്ടൊരു കളിയില്ല : രമ്യ ഹരിദാസ് എംഎൽഎയുടെ നിലപാടിൽ കോൺഗ്രസിൽ അതൃപ്തി

തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ ഉൾപ്പെട്ട കൈയാങ്കളി വിഷയത്തിൽ പാർട്ടി നീക്കത്തിനെതിരേ നിലപാട് കൈക്കൊള്ളുന്ന രമ്യാ ഹരിദാസിന്റെ നടപടിയിൽ കടുത്ത അമർഷവുമായി കെപിസിസി. കെപിസി അധ്യക്ഷൻ സമ്ണി ജോസഫ്, മന്ത്രി കെ. മുളീധരൻ ഉൾപ്പെടെയുള്ളവർ രംഗത്ത്. എംഎൽഎ ആയാലും മന്ത്രിയായാലും പാർട്ടി നിലപാട് അംഗീകരിക്കണമെന്നായിരുന്നു ഇക്കാര്യത്തിൽ മുരളീധരന്റെ പ്രതികരണം. പാളയം പ്രദീപിനെ അഡീഷണൽ പി എ ആയി നിയമിക്കാൻ കത്ത് നൽകിയ രമ്യ ഹരിദാസ് എം എൽ എയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തുവന്നു. […]

Continue Reading

പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ മാസപ്പടിക്കേസിൽ പിടിമുറുക്കി ഇഡി ; അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഡിജിപിക്ക് കത്ത്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുുകുലുക്കിയ സിഎംആർഎൽ മാസപ്പടിക്കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ നിയമനടപടികൾ കടുപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി കത്തയച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) 66(2) വകുപ്പ് പ്രകാരം കേസിൽ ഇതുവരെ സമാഹരിച്ച നിർണായക തെളിവുകൾ ഉൾപ്പെടുത്തിയാണ് ഡിജിപിക്ക് വിശദമായ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. […]

Continue Reading

പ്രഥമാദ്ധ്യാപകർക്ക് മാനേജ്‌മെന്റ് പരിശീല

തിരുവനന്തപുരം – പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റ് – കേരളയുടെ പ്രഥമാദ്ധ്യാപകർക്കായുളള സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫംഗ്ഷണൽ സ്‌കൂൾ ലീഡർഷിപ്പ് (CPFSL) പരിശീലന പരിപാടിക്ക് സെപ്തംബർ 8 ന് തുടക്കം കുറിക്കുന്നു. സീമാറ്റ്-കേരളയുടെ തിരുവനന്തപുരത്തുളള ആസ്ഥാന മന്ദിരത്തിൽ നാല് ദിവസമായി റസിഡൻഷ്യൽ മാതൃകയിൽ നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സെപ്തംബർ 8 ന് രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവ്വഹിക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ സർട്ടിഫിക്കറ്റ് പ്രോഗ്രാമായ […]

Continue Reading

നേപ്പാളിലെ പ്രളയത്തിൽ കുടുങ്ങിയ 36 അംഗ മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതർ. !!

തിരുവനന്തപുരം: നേപ്പാളിൽ കുടുങ്ങിയ തൃക്കരിപ്പൂർ സ്വദേശികൾ ഉൾപ്പെടെയുള്ള 36 അംഗ മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതർ. സംഘത്തിൽ നാലു തൃക്കരിപ്പൂർ സ്വദേശികളാണുള്ളതെന്ന് സന്ദീപ് വാര്യർ എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. അവരുമായി നേരിട്ട് ഫോണിൽ സംസാരിക്കുകയും വിവരങ്ങൾ അന്വേഷിച്ചറിയുകയും ചെയ്തു. നിലവിൽ അവർക്ക് മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇവരുമായി ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സംഘത്തിൽ ആവശ്യമായ എല്ലാ നിർദേശങ്ങളും തുടർ സഹായങ്ങളും സർക്കാർ തലത്തിൽ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എൽ.എയുടെ ഓഫിസ് അറിയിച്ചു. നേപ്പാളിലെ സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ നിരീഷിക്കുകയാണെന്ന് മുഖ്യമന്ത്രി […]

Continue Reading

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം : രഹസ്യാന്വേഷണവുമായി പാർട്ടി അച്ചടക്ക സമിതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണം പുറത്തു പറയാതെ പരസ്യമായി തള്ളിക്കളയുമ്പോഴും, പാർട്ടി തലത്തിൽ രഹസ്യ അന്വേഷണം ശക്തമാക്കി ബിജെപി. ഫണ്ട് വിവാദവും നേതാക്കൾക്കെതിരായ ആരോപണങ്ങളും സംസ്ഥാന ബിജെപിയിൽ കടുത്ത ഭിന്നതയ്ക്കും ചേരിതിരിവിനും വഴിവെച്ചിരിക്കുകയാണ്. നേതാക്കളായ കുമ്മനം രാജശേഖരൻ, ജേക്കബ് തോമസ് എന്നിവരടങ്ങുന്ന അച്ചടക്ക സമിതി മാരാർജി ഭവനിൽ വെച്ച് ആരോപണവിധേയരായ നേതാക്കളുടെ മൊഴി രേഖപ്പെടുത്തി. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലയിൽ നിന്ന് സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെ നേരത്തെ ഒഴിവാക്കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ജനയുടേതെന്ന […]

Continue Reading

അർജന്റീന ടീമിന്റെ വരവ് : ‘സർക്കാരിന് ഒരു സാമ്പത്തിക ബാധ്യതയുമില്ല ; മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത് പൂർണ്ണമായും സർക്കാർ നടപടിക്രമങ്ങൾ പാലിച്ചാണെന്നും, ഇതിൽ സംസ്ഥാന സർക്കാരിന് ഒരു രൂപയുടെ പോലും സാമ്പത്തിക ബാധ്യതയോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി. എൽ.ഡി.എഫ് സർക്കാരിനെതിരെ അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നവർക്ക് ശക്തമായ ഭാഷയിലാണ് അദ്ദേഹം മറുപടി നൽകിയത്. *വി. അബ്ദുറഹിമാൻ വ്യക്തമാക്കിയ പ്രധാന കാര്യങ്ങൾ: കരാറും സാമ്പത്തിക ബാധ്യതയും: മത്സരവുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനും (എ.എഫ്.എ) സ്വകാര്യ നിക്ഷേപകരും (സ്പോൺസർ) തമ്മിലാണ് കരാറൊപ്പിട്ടത്. […]

Continue Reading

ശ്രീകൃഷ്ണജയന്തി ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

തിരുവനന്തപുരം : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം ബാല സംസ്കാര കേന്ദ്രം വർഷംതോറും നൽകിവരുന്ന ജന്മാഷ്ടമി പുരസ്കാരം പ്രശസ്ത സാഹിത്യകാരി ഡോക്ടർ വി സുജാതയ്ക്ക്. ആഗസ്റ്റ് 29-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും 51,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഭാരതീയ ദർശനങ്ങളെ സമകാലികമായി വ്യാഖ്യാനിക്കുന്ന ഡോക്ടർ വി സുജാതയുടെ മൗലിക രചനകൾ ശ്രീകൃഷ്ണ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നതായി പുരസ്കാര സമിതി വിലയിരുത്തി. പുരസ്കാരനിർണയ സമിതി ചെയർമാൻ ഡോക്ടർ […]

Continue Reading

ഓണം ആഘോഷമാക്കാൻ സപ്ലൈകോ: മെഗാ ട്രേഡ് ഫെയറിന് 8ന് തുടക്കം

തിരുവനന്തപുരം – മൂന്നു ജില്ലകളിൽ മെഗാ ട്രേഡ് ഫെയറും വിവിധ സമ്മാന പദ്ധതികളുമായി ഇത്തവണ ഓണം ആഘോഷമാക്കാൻ സപ്ലൈകോ. സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് എട്ടിന് വൈകിട്ട് 4.30ന് കലൂർ സ്റ്റേഡിയം ഹെലിപ്പാട് ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷൻ ആകുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഫിഷറീസ് സാമൂഹിക നീതി വകുപ്പ് […]

Continue Reading