ടോറോന്റോ – കാനഡയിലെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ സമൂഹത്തിലെ ഏറ്റവും വലിയ ഇന്ത്യൻ സമുദായമായ സിഖ് സമുദായത്തിൽപ്പെടുന്ന ഖാലിസ്ഥാൻ വാദ നേതാവായ ഹർദീപ് സിംഗ് നിജ്ജാറിൻറെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളായി, ഇന്ത്യയിൽ കഴിയുന്ന കനേഡിയൻ പൗരന്മാർക്കായി കനേഡിയൻ സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. വലിയ രീതിയുള്ള സുരക്ഷ ഭീഷണിയുണ്ടെന്നാരോപിച്ച് ഇന്ത്യയിൽ കഴിയുന്ന കനേഡിയൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കിയുള്ള മാർഗനിർദേശം ആണ് കാനഡ പുറത്തിറക്കിയത്. ഇന്ത്യയിൽ തുടരുന്നത് മൂലം സുരക്ഷാ ഭീഷണി ഉണ്ടന്നും രാജ്യത്തേക്ക് മടങ്ങി വരണമെന്നുമാണ് നിർദ്ദേശം .
ജൂൺ 18നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്ക്ക് സമീപം ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. രണ്ട് അജ്ഞാതർ നിജ്ജാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഹർദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് ജസ്റ്റിൻ ട്രൂഡോ പാർലമെൻറിൽ പ്രസ്താവന നടത്തിയിരുന്നു. ഇതിനുപിന്നാലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഇതിന് മറുപടിയായി ഇന്ത്യയും മുതിർന്ന കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. ഇന്ത്യ വിരുദ്ധ നടപടിക്കാണ് കേന്ദ്രസർക്കാരിൻറെ മറുപടി. അഞ്ച് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് ഉദ്യോഗസ്ഥന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കർഷകസമരം അടക്കം ഇന്ത്യയിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് എല്ലാം കാനഡയിൽ നിന്നുള്ള തീവ്രവാദികളുടെ സഹായം കിട്ടുന്നതിൽ ഇന്ത്യ ആശങ്കാകുലരായിരുന്നു. അതിനെത്തുടർന്നുള്ള ശക്തമായ നിലപാടുകളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത് എന്നുവേണം കരുതാൻ.
ഇന്ത്യാ – കാനഡാ ബന്ധം വഷളായതിനെ തുടർന്ന് കാനഡയിലുള്ള ഇന്ത്യാക്കാരായ കുടിയേറ്റക്കാർ ആശങ്കയിലാണ്. മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യാക്കാരാണ് തൊഴിൽ തേടിയും, പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി കുടുംബ സമേതം കാനഡയിലേക്ക് കുടിയേറിയിരിക്കുന്നത്. എല്ലാവരും ആശങ്കയിലാണ്.
NB ; കാനഡ ഞങ്ങടെ രാജ്യമാണെന്ന് പറയുന്ന സിഖ് സമുദായാംഗങ്ങളെയും ലേഖകന് പരിചയമുണ്ട് . !!


