ചരിത്രമുറങ്ങുന്ന ആറന്മുള കൊട്ടാരം 

ചരിത്രമുറങ്ങുന്ന ആറന്മുള കൊട്ടാരം  അധികം അറിയപ്പെടാത്തതും ചരിത്രമുറങ്ങുന്നതുമായ നിരവധി കൊട്ടാരങ്ങൾ കേരളത്തിലുണ്ട്. അതിലൊന്നാണ് ആറന്മുളയിലെ വടക്കേ കൊട്ടാരം. കേരളത്തിലെ പ്രസിദ്ധമായ നാലുകെട്ട് മാതൃകയിൽ നിർമിച്ച വടക്കേ കൊട്ടാരത്തിന് ഏകദേശം രണ്ടു നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. 1985 ൽ മുൻപുണ്ടായിരുന്ന ആറന്മുള വലിയകൊട്ടാരം പൊളിച്ചുമാറ്റിയതിന് ശേഷം അതിന്റെ ഭാഗമായ വടക്കേ കൊട്ടാരത്തിൽ ആയിരുന്നു ആറന്മുള തമ്പുരാൻ താമസിച്ചിരുന്നത്. അതിനുശേഷം 2008 ൽ സ്വകാര്യവ്യക്തിക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുവരെ ശബരിമലയിൽ നിന്നും പന്തളത്തേക്ക് തിരികെ പോകുന്ന തിരുവാഭരണ ഘോഷയാത്ര ആറന്മുളയിൽ എത്തുമ്പോൾ […]

Continue Reading

കാനഡയിൽ വീണ്ടും ഖലിസ്ഥാൻ ഭീകരനെ അജ്ഞാതർ വധിച്ചു !!

ടോറോന്റോ – വീണ്ടും ഒരു ഖലിസ്ഥാൻ ഭീകരവാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുഖ്ദൂൾ സിംഗ് എന്ന സുഖ ദുനേകെ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മോഗ ജില്ലയിലെ ദാവീന്ദർ ബാംബിഹ സംഘത്തിൽ നിന്നുള്ളയാളാണ് സുഖ ദുനേകെ. സംഘത്തിനിടയിലെ ആഭ്യന്തര സംഘർഷമാണ് ദുനേകെയുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചനയുണ്ട്. കാനഡയിലെ വിന്നിപെഗ് മേഖലയിൽ വച്ചാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 2017ൽ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കടന്നയാളാണ് ദുനേകെ. ഇയാൾക്കെതിരെ […]

Continue Reading

ഇന്ത്യയെ പ്രകോപിപ്പിക്കില്ലന്ന് ജസ്റ്റിൻ ട്രൂഡോ ; ഭീഷണി ഇങ്ങോട്ടു വേണ്ടന്ന് ഇന്ത്യ .

ന്യൂഡൽഹി – ജി 20 ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് നല്ല സ്വീകരണമാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടന്നില്ലെന്ന് മാത്രമല്ല, കാനഡയിൽ ഖലിസ്താൻവാദം കൂടിവരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അങ്ങോട്ട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് വിമാനം തകരാറിലായി ട്രൂഡോയും സംഘവും രണ്ടുദിവസം അധികം ഡൽഹിയിൽ കുടുങ്ങുകയും ചെയ്തതോടെ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു. ജഗ്മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ പാർട്ടിയായ എൻഡിപി […]

Continue Reading

വിക്ടർ ടി തോമസ് ബിജെപി നാഷണൽ കൗൺസിൽ അംഗം

ന്യൂഡൽഹി – പത്തനംതിട്ടയിലെ കേരളാ കോൺഗ്രസ്സ് നേതാവും, യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസ് കഴിഞ്ഞ ഏപ്രിലിൽ ബിജെപിയിൽ ചേർന്നിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തെ ബിജെപി നാഷണൽ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന അറിയിപ്പ് ഇന്നലെ പുറത്തുവന്നു. സെറിഫെഡ് മുൻ ചെയർമാനായിരുന്ന വിക്ടർ ടി തോമസ് തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് രണ്ട് തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ പാർട്ടിയിൽ നിന്നുതന്നെ വിമത പ്രവർത്തനങ്ങൾ ഉണ്ടായതിനെ തുടർന്നായിരുന്നു പരാജയങ്ങളൊക്കെ […]

Continue Reading

അന്യ സംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

റാന്നി: അത്തിക്കയത്ത് അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശിയായ സുബാഷ് (46) നെ രാവിലെ താമസ സ്ഥലത്തെ മുറിയിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് പെരുനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഏറെ വർഷങ്ങളായി അത്തിക്കയത്തും മറ്റു പ്രദേശങ്ങളിലുമായി ജോലി ചെയ്തു വന്നിരുന്ന സുബാഷിനു സ്വദേശവുമായി കാര്യമായ ബന്ധമൊന്നും ഇല്ലന്നും സമീപകാലത്ത് ഒരു ലോട്ടറി അടിച്ചിരുന്നതിനാൽ ആഴ്ചകളായി […]

Continue Reading

ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ അരങ്ങ് 2023 സംഘടിപ്പിച്ചു.

എടത്വ: ചേന്നംകരി ദേവമാതാ ഹൈസ്കൂളിൽ അരങ്ങ് 2023 സംഘടിപ്പിച്ചു. ആർട്സ് ഫെസ്റ്റിവൽ ക്രിസ്റ്റൺ മീഡിയ ഡയറക്ടർ ഫാദർ സാബു മണ്ണട എം സിബിഎസ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് റോചാ സി മാത്യു അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ ഓഡിറ്റോറിയ നവീകരണത്തിനായി 92 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സമാഹരിച്ച് നൽകിയ തുക ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി ആൻറണി വർഗീസ് കൈമാറി.ചടങ്ങിൽ ഹെഡ്മാസ്റ്റർ എം സി മാത്യു , പി ടി എ വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ […]

Continue Reading

കുമ്പനാട്ടെ പ്രദീപ് കൊലക്കേസിൽ പ്രതി വിനോദിന്റെ കുറ്റസമ്മത മൊഴി ഇങ്ങനെ..

കോഴഞ്ചേരി – കോയിപ്രം കുമ്പനാട് ഐരക്കാവ് പാറക്കൽ പ്രദീപ് കുമാറിനെ (40) കുത്തി വീഴ്ത്തിയ ശേഷം ചെളിയിൽ ചവിട്ടിത്താഴ്ത്തി കൊല്ലുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്രതി കോയിപ്രം വരയന്നൂർ കല്ലുങ്കൽ മോൻസി എന്ന് വിളിക്കുന്ന വിനോദിന്റെ (46) കുറ്റസമ്മത മൊഴി. തന്റെ ഭാര്യയുമായി പ്രദീപിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലയ്ക്ക് കാരണം. ഭാര്യയെയും കൊല്ലാൻ പദ്ധതിയുണ്ടായിരുന്നുവെന്നും പോലീസിന് വിനോദ് മൊഴി നൽകി. കൊലയ്ക്ക് ഉപയോഗിച്ച കത്തി പ്രദീപിന്റെ വീടിന് പിന്നിലെ കുറ്റിക്കാട്ടിൽ നിന്നും ആ സമയം മോൻസി ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇയാളുടെ […]

Continue Reading

എട്ടാമത് കേരള സോഷ്യൽ വർക്ക് കോൺഗ്രസ് സമാപിച്ചു.

കൊല്ലം – മൂന്നുദിവസമായി കൊട്ടിയം ഡോൺ ബോസ്കോ കോളേജ് കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന കേരള സോഷ്യൽ വർക്ക് കോൺഗ്രസ് സമാപിച്ചു. ദേശീയ കോൺഫറൻസിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തിൽ സർക്കാർ- സർക്കാരിതര സംവിധാനങ്ങളോടൊപ്പം കലാലയങ്ങളും വിദ്യാർത്ഥികളും കൈകോർക്കാം എന്ന് പ്രതിജ്ഞയോടെയാണ് കോൺഫറൻസിന് സമാപനമായത്. കേരളത്തിലെ വിവിധ സോഷ്യൽ വർക് സ്ഥാപനങ്ങളിലെയും കോളേജുകളിലെയും പ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസിൽ സോഷ്യൽ വർക്ക് മേഖലയിൽ ദേശീയപ്രശസ്തരായ പ്രഗൽഭരായവർ നയിച്ച ക്ലാസുകളും 25ലധികം പ്രബന്ധങ്ങളും ശ്രദ്ധിക്കപ്പെട്ടു .ഡോ. ഉപാസന സിക്രി( യുഎൻഡിപി ഡൽഹി) ജോജോൺ […]

Continue Reading

പത്തനംതിട്ട ജില്ലയിൽ നാലിടത്ത് വിജിലൻസ് പരിശോധന ; പട്ടികജാതിക്കാർക്കുളള ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് വിഷയം

പത്തനംതിട്ട: പട്ടികജാതിക്കാർക്കുള്ള ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് കണ്ടെത്തുന്നതിനായി പത്തനംതിട്ടയിൽ വിജിലൻസിന്റെ പരിശോധന. സംസ്ഥാനത്തൊട്ടാകെ നടന്ന പരിശോധനയുടെ ഭാഗമായി ജില്ലയിൽ രണ്ട് നഗരസഭകളും രണ്ട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളും കേന്ദ്രീകരിച്ചാണ് വിജിലൻസ് സംഘം റെയ്ഡ് നടത്തിയത്. ഡിവൈ.എസ്.പി ഹരിവിദ്യാധരന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ ജെ. രാജീവ്, കെ. അനിൽകുമാർ, പി. അനിൽകുമാർ എന്നിവരടങ്ങുന്ന സംഘം പത്തനംതിട്ട, തിരുവല്ല നഗരസഭകളിലും പന്തളം, കോന്നി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളിലും ഇവയോട് ചേർന്ന് പ്രവർത്തിക്കുന്ന പട്ടികജാതി വികസന ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്. പട്ടികജാതിക്കാർക്ക് ആനുകൂല്യം […]

Continue Reading

മൈലപ്ര ബാങ്ക് തട്ടിപ്പ് പ്രതി ജോഷ്വാ മാത്യുവിനെ കോടതിയിൽ ഹാജരാക്കാതെ പോലീസിന്റെ ഒളിച്ചുകളി :

പത്തനംതിട്ട: വിവാദമായ മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുൻ സെക്രട്ടറി ജോഷ്വ മാത്യുവിനെ കോടതിയിൽ ഹാജരാക്കാതെ പൊലീസിന്റെ ഒളിച്ചു കളി. സുരക്ഷയൊരുക്കാനും അകമ്പടി പോകാനും പൊലീസില്ലെന്ന വിചിത്രമായ വാദം നിരത്തിയാണ് ഇന്നലെ പ്രതിയെ സിജെഎം കോടതിയിൽ ഹാജരാക്കാതിരുന്നത്. മറ്റ് രണ്ടു കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടി പത്തനംതിട്ട പൊലീസ് നൽകിയ അപേക്ഷകളിന്മേലാണ് ജോഷ്വായെ ഹാജരാക്കേണ്ടിയിരുന്നത്. എന്നാൽ, തിരുവനന്തപുരത്ത് നിന്ന് ഇയാളെ കൊണ്ടു വരാതെ ഇരുന്നത് കാരണം ഈ അപേക്ഷകൾ കോടതി പരിഗണിച്ചില്ല. […]

Continue Reading