പരിസ്ഥിതി ദിനത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭയും ബോധവൽകരണ സെമിനാറും

Pathanamthitta
Print Friendly, PDF & Email

ഓമല്ലൂർ – ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ യോഗവും പരിസ്ഥിതി ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. പ്രസിഡന്റ് ബീനാ സോമൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ പ്രസന്ന രാജൻ അധ്യക്ഷയായി. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ജയ്സി കോശി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സുമേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ ജയശ്രീ, അജിൽ ഡേവിഡ് ജോൺ, ആർ. മോഹനൻ നായർ, ലേഖ ജയകുമാർ, സി. മിനി, അജയൻ, ബിജി പീറ്റർ, പഞ്ചായത്ത് സെക്രട്ടറി വി.എൻ അനിൽ, അസിസ്റ്റന്റ് സെക്രട്ടറി ബി സുനിത, പത്തനംതിട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രധാന അധ്യാപികയും മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവുമായ സുലേഖ പുരുഷോത്തമൻ, വിദ്യാർഥികൾ, അധ്യാപകർ, ഹരിതകർമസേനാ പ്രവർത്തകർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.

വള്ളിക്കോട് കൃഷിഭവന്റെ നേതൃത്വത്തില്‍ പി ഡി യു പി സ്‌കൂള്‍ അങ്കണത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സോമന്‍ ഫലവൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം മിനി സി അജയന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ബാബുജി, സി. സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ ആര്‍.മോഹനന്‍ നായര്‍, ബിജി പീറ്റര്‍, കൃഷി ഓഫീസര്‍ അനില റ്റി ശശി, പ്രധാന അധ്യാപിക സിന്ധു, വിദ്യാര്‍ഥികള്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *