രഞ്ജിൻ സി. ജോൺസൺ ദുബായിൽ അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച

കോട്ടയം: എരുമേലി എരുത്വാപ്പുഴ, ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ (41) ദുബായിൽ അന്തരിച്ചു. ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ 10 വർഷമായി യുഎഇയിൽ പ്രവാസിയായ രഞ്ജിൻ ദുബായിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക അംഗവും സജീവ പ്രവർത്തകനുമായ അദ്ദേഹം മികച്ചൊരു ഗായകൻ കൂടിയായിരുന്നു.സി.പി. ജോൺസൺ – ഏലിയാമ്മ ജോൺസൺ ദമ്പതികളുടെ മകനാണ്.ഭാര്യ: റിയ എലിസബത്ത്.മകൾ: ഇവലിന മറിയം രഞ്ജിൻ. സംസ്‌കാര ചടങ്ങുകൾ, നിയമനടപടികൾക്ക് […]

Continue Reading

വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബിൽ കേന്ദ്ര ഗവൺമെന്റ് പിൻവലിക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (CCF )

കോട്ടയം – ന്യുനപക്ഷങ്ങളെ ലക്ഷ്യമിട്ട് വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബിൽ കേന്ദ്ര ഗവൺമെന്റ് പിൻവലിക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (CCF ) പ്രധാനമന്ത്രിയോടും , കേന്ദ്ര ധനകാര്യമന്ത്രിയോടും നിവേദനത്തിൽ കൂടി ആവശ്യപെട്ടു. രാജ്യത്ത് മാതൃകപരമായി പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ സ്വാപനങ്ങളും , സന്നദ്ധ സംഘടനകളും ലക്ഷ്യമിട്ടാണ് ഇപ്രകാരം വിദേശ സാമ്പത്തിക സഹായബിൽ ഭേദഗതി കൊണ്ടുവരുന്നത്. കഴിഞ്ഞകാലങ്ങളിൽ ഇന്ത്യയിലെ ന്യുനപക്ഷങ്ങൾ വിദ്യാഭ്യാസമേഖലയിലും, ആരോഗ്യമേഖലയിലും, ആതുരാസേവനമേഖലയിലും നടത്തിയ സേവനങ്ങളെ ചെറുതായി കാണരുത്. പ്രസിഡന്റ്‌ അഡ്വ. റോയി വാരികാട്ടിന്റെ […]

Continue Reading

പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങളും, അവകാശങ്ങളും, തിരികെ നൽകണം. ദളിത് ഫ്രണ്ട് (എം ).

കോട്ടയം : പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും, ദളിത് ക്രൈസ്തവർക്കും,കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും ആനുകൂല്യങ്ങളും ഭരണഘടന പരിരക്ഷകളും, തിരികെ ലഭിക്കണമെന്ന് ദളിത് ഫ്രണ്ട് (എം ) സംസ്ഥാന നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.. കണ്ണൂർ ദന്തൽ കോളേജിൽ കൊലചെയ്യപ്പെട്ട നിതിൻ രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുവാനും, മരണം സിബിഐ അന്വേഷിക്കണമെന്നും യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഉഷാ ലയം ശിവരാജന്റെ അദ്ധ്യക്ഷതയിൽ കോട്ടയം കേരള കോൺഗ്രസ് (എം സംസ്ഥാന കമ്മിറ്റി ഹാളിൽ കൂടിയ യോഗം കേരള […]

Continue Reading

പ്രിസ്ക്കില്ല എൽസ ജോണിന് ബാച്ചിലർ ഓഫ് കോമേഴ്സിൽ ഒന്നാം റാങ്ക് .

കോട്ടയം : മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി പരീക്ഷയിൽ ബാച്ചിലർ ഓഫ് കോമേഴ്സിൽ പ്രിസ്ക്കില്ല എൽസ ജോൺ ഒന്നാം റാങ്ക് നേടി.കുളത്തൂപ്പുഴ ഗ്രേസ് വില്ലയിൽ അനിൽ ജോണിന്റെയും തിരുവല്ല മുണ്ടിയപള്ളി പാറയിൽ എൽസ ഏബ്രഹാമിന്റെയും മകൾ ആണ്. കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ വിദ്യാർഥിനിയാണ് . ആദ്യത്തെ 9 റാങ്കു കളിൽ 3,5,7,8 ഒഴികെ ബാക്കിയുള്ള റാങ്കുകൾ കോട്ടയം പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനാണ്. ✒️ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള.

Continue Reading

“ഓപ്പറേഷൻ തൂഫാൻ” ദി നാർക്കോ ഹണ്ട് സ്വാഗതാർഹം ; മാർത്തോമ്മാ സഭാ വികസന സംഘം

കോട്ടയം – കേരളത്തിൻ്റെ സാമൂഹിക ആരോഗ്യ സുസ്ഥിതിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനത്തെ പൂർണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് എന്ന കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുന്ന സംസ്ഥാന സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മാർത്തോമ്മാ സഭ ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ( വികസന സംഘം) കോട്ടയം കൊച്ചി ഭദ്രാസന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ലഹരി ഉപയോഗിക്കുന്നവനെ കണ്ടെത്തിയാൽ വാഹകരെയും ഉറവിടത്തെയും കണ്ടെത്തി ഉന്മൂലനം ചെയ്യാൻ സാധിക്കും എന്നും ചൂണ്ടിക്കാട്ടി. […]

Continue Reading

നാളെ കോട്ടയത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനം : ചരക്ക് വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല ; ഗതാഗത നിയന്ത്രണം ഇങ്ങനെ..

കോട്ടയം ∙ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന്റെ കോട്ടയം സന്ദർശനത്തോട് അനുബന്ധിച്ച് 31ന് ഉച്ചയ്ക്ക് ഒന്നു മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടെന്ന് പൊലീസ് അറിയിച്ചു. 31ന് രാവിലെ 11 മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്കുവാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനമില്ല. *നിയന്ത്രണങ്ങൾ എംസി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നു വന്ന് മെഡിക്കൽ കോളജ്, ഏറ്റുമാനൂർ, കുമരകം ഭാഗങ്ങളിലേക്ക് പോകേണ്ടവ സിമന്റ് കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാറേച്ചാൽ ബൈപാസിലൂടെ പോകണം. ഇതേ റൂട്ടിൽ കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ടവ മണിപ്പുഴ ജംക്‌ഷനിൽ […]

Continue Reading

കല്ലുമട പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു

കോട്ടയം : അയ്മനം ഗ്രാമപഞ്ചായത്ത് വാർഡ് 11, കല്ലുമട പാലത്തിനു സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് കാണാതായ തുടർന്ന് കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവിന്റെ നേതൃത്വത്തിൽ എത്തിയ സംഘം നടത്തിയ തിരച്ചിലിൽ നിലയത്തിലെ സ്കൂബ ഡൈവർ ആയ WFRO 1002 ശ്രീമതി ഗീതു മോൾ കെ എം സ്ക്യൂബ ഉപയോഗിച്ച് നടത്തിയ തിരച്ചിൽ 10 മിനിറ്റിനുള്ളിൽ തന്നെ ഏകദേശം 20 അടിയോളം താഴ്ചയിൽ പുഴയുടെ അടിത്തട്ടിൽ […]

Continue Reading

പി സി ജോർജ് പറയുന്നത് പച്ചക്കള്ളം : ഫാദർ ജോർജ് ഞാറക്കുന്നേൽ

പാലാ :പി സി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ഓൾ കേരളാ കത്തോലിക്കാ കോൺഗ്രസ് (എ കെ സി സി ) പാലാ രൂപതാ ഡയറക്ടർ ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ .എസ് ഡി പി ഐ ക്കാർ പാലാ അരമനയിലേക്ക് കല്ലെറിഞ്ഞപ്പോൾ എ കെ സി സി ക്കാർ ആരും ഉണ്ടായിരുന്നില്ല .ഞാൻ മാത്രമേ പ്രതിരോധിക്കാൻ ഉണ്ടായിരുന്നുള്ളൂ എന്ന പി സി ജോർജിന്റെ പ്രസ്താവനയെ ഖണ്ഡിച്ചു സംസാരിക്കുകയായിരുന്നു ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ .പാലാ മീഡിയാ അക്കാദമിയിലെ […]

Continue Reading

ഹർത്താലിന് പിന്തുണയില്ല ; കെ.പി.എം.എസ്

കോട്ടയം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി മരണപ്പെട്ട നിതിൻ രാജിനും, കുടുംബത്തിനും നീതി ലഭ്യമാകുന്നതുവരെ കെ.പി.എം.എസ് പ്രക്ഷോഭ രംഗത്തുണ്ടാകുമെന്നും എന്നാൽ ഇതിൻ്റെ പേരിൽ ചില ദളിത് സംഘടനകൾ ഏപ്രിൽ 28ന് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് പിന്തുണയില്ലന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. എ.സനീഷ്കുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാന വൈസ് പ്രസിഡൻ്റ് എം.റ്റി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അഖിൽ.കെ.ദാമോദരൻ, കെ.കെ.കൃഷ്ണകുമാർ, ഇ.കെ.തങ്കപ്പൻ, മിനിസിബി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നാളെ (ഏപ്രിൽ 24) ഉഷ്ണതരംഗ സാദ്ധ്യത മുന്നറിയിപ്പ്

കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നാളെ (ഏപ്രിൽ 24) 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ (സാധാരണയെക്കാൾ 4-5 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏപ്രിൽ 25, ഏപ്രിൽ 26 തീയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ്, തൃശൂർ, കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, […]

Continue Reading