യൂട്യൂബിന് എന്തുപറ്റി ? ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോം ലോകമാകമാനം കാണാതായത് മണിക്കൂറുകൾ

TECH World
Print Friendly, PDF & Email

ന്യൂയോർക്ക് – ലോകത്തെ പ്രശസ്ത വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് കാണാതായതോടെ ആശങ്കയിൽ ഉപയോക്കാക്കൾ. യൂട്യൂബ് ഹോംപേജ് ലോഡ് ചെയ്യാനാവുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഒരു മണിക്കൂറിന് ശേഷം ഹോം പേജ് പ്രവർത്തന സജ്ജമാക്കിയെങ്കിലും പ്രശ്‌നം പൂർണമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് യൂ ട്യൂബ് അറിയിച്ചു. സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് യൂട്യൂബ് ഹോംപേജ്, യൂട്യൂബ് ആപ്പ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് കിഡ്സ് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകൾ ഒക്കെ ഏറെ നേരം നിശ്ചലമായി.

അമേരിക്ക ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ഈ പ്രതിസന്ധി അനുഭവപ്പെട്ടു. ഹോം പേജ് ലോഡ് ചെയ്യാനാവാതെ വന്നതോടെ ആളുകൾക്ക് യുട്യൂബ് വഴി വിഡിയോ ലഭ്യമാകാത്ത സ്ഥിതി ഉണ്ടായി. യുഎസിൽ മാത്രം ഏകദേശം 2,83,490 പേർക്ക് യൂട്യൂബ് ലഭ്യമായിരുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ വീഡിയോ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. നിലവിൽ ഹോംപേജ് പ്രവർത്തനസജ്ജമായിട്ടുണ്ട്, എങ്കിലും പ്രശ്‌നം പൂർണ്ണമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരുകയാണ്.’ യൂട്യൂബ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *