തിരുനാവായിലെ ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന കുംഭമേള ഗവർണർ ഉദ്ഘാടനം ചെയ്തു

മലപ്പുറം – തിരുനാവായിലെ ഭാരതപ്പുഴയുടെ തീരത്ത് കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവമായ ആത്മീയ – സാംസ്‌കാരിക ഉത്സവത്തിന് തിരിതെളിഞ്ഞു. നാവാമുകുന്ദക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ മഹാമാഘ മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഹാമാഘ മഹോത്സവത്തിനു നേതൃത്വം നൽകുന്ന മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, വർക്കിങ് ചെയർമാൻ കെ. ദാമോദരൻ, ചീഫ് കോഡിനേറ്റർ കെ. കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ.സി. ദിലീപ് രാജ, മഹാമാഘമ ഹോത്സവ സമിതി ചെയർമാനും ശബരിമല മുൻ […]

Continue Reading

ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാട് അല്ല ; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

മലപ്പുറം – മുസ്‌ലിം ലീഡിന്റെ പൊതു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രസംഗം നടത്തിയ പി.കെ. ശശിക്ക് മറുപടി നൽകി ഡിവൈഎഫ്ഐ. രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ലെന്നും ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാട് അല്ലെന്നാണ് ഡിവൈഎഫ്ഐയുടെ ഓർമപ്പെടുത്തലെന്നും മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡൻറ് ശ്രീരാജ് പറഞ്ഞു. മണ്ണാർക്കാട് നഗരസഭക്കെതിരായ അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ബോധ്യപ്പെടുത്താൻ ആരുടെയും സർട്ടിഫിക്കറ്റ് ഡിവൈഎഫ്ഐക്ക് ആവശ‍്യമില്ലെന്നും പ്രസിഡൻറ് കൂട്ടിച്ചേർത്തു. നഗരസഭക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചവർ ചെളിയിൽ കഴുത്തറ്റം മുങ്ങി നിൽക്കുന്നവരാണെന്ന് മുസ്‌ലിം ലീഗ് പരിപാടിക്കിടെയുണ്ടായ […]

Continue Reading

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തിരച്ചിലിന് സ്‌കൂബാ ടീമിനെ തമിഴ്‌നാട് സർക്കാർ നിയോഗിച്ചു : തമിഴ്‌നാട്ടിൽ മുങ്ങിമരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ – തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ കരിങ്കല്‍ ക്വാറിയിലെ ജലാശയത്തില്‍ കാണാതായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പൂളപ്പാടം സ്വദേശിയായ വിദ്യാർത്ഥി കെ.പി. മുഹമ്മദ് അഷ്മിലിന്റെ (20) മൃതദേഹം കണ്ടെത്തി. പൂളപ്പാടം പത്താര്‍ കരിപ്പറമ്പന്‍ വീട്ടില്‍ അഷ്‌റഫിന്റെയും നുസ്‌റത്തിന്റെയും മകനാണ് കെ.പി. മുഹമ്മദ് അഷ്മില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചെന്നൈയിലെ നോര്‍ക്കയുടെ എന്‍ആര്‍കെ ഡെവലപ്‌മെന്റ് ഓഫീസര്‍ അനു ചാക്കോ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം തേടിയതിനെ തുടര്‍ന്നു ചെന്നൈയില്‍ നിന്നെത്തിയ സ്‌കൂബാ ടീം നടത്തിയ […]

Continue Reading

ഹിമവൽ ഭദ്രാനന്ദക്കൊപ്പം പ്രചാരണത്തിന് നിലമ്പൂരിലെത്തിയ വിദ്യാർത്ഥി ലോഡ്ജിൽ നിന്ന് വീണു മരിച്ച നിലയിൽ

നിലമ്പൂർ – വീട്ടിക്കുത്ത് റോഡിലെ ലോഡ്ജിന്‍റെ മൂന്നാം നിലയിൽനിന്ന് താഴെ വീണ് യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര പെരുവണ്ണാമുഴി വലിയവളപ്പിൽ അജയ് കുമാർ (26) ആണ് മരിച്ചത്. മൈസൂരുവിൽ ബി.ബി.എ വിദ്യാർത്ഥിയായിരുന്നു. മൈസൂരുവിൽനിന്നും അജയിയും മൂന്ന് സുഹൃത്തുകളും അഖില ഭാരത ഹിന്ദു മഹസഭ സംസ്ഥാന പ്രസിഡന്‍റ് ഹിമവൽ ഭദ്രാനന്ദക്കൊപ്പം 20നാണ് നിലമ്പൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭദ്രാനനന്ദ നിലമ്പൂരിലും മറ്റുള്ളവർ വണ്ടൂരിലും മുറിയെടുത്തു. 21ന് അജയിയും കൂട്ടുകാരും ഭദ്രാനന്ദക്കൊപ്പം ചേർന്നു. അന്ന് രാത്രി 11.45 ന് ലോഡജിന്‍റെ മൂന്നാം […]

Continue Reading

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ ; ഒരുക്കങ്ങൾ പൂർത്തിയായി

മലപ്പുറം – നിലമ്പൂരിൽ നാളെ (ജൂൺ 19) ന് നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമാ ഹയർസെക്കണ്ടറി സ്‌കൂളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങി. നാളെ പുലർച്ചെ 5.30ന് മോക് പോൾ ആരംഭിക്കും. രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16 നു പൂർത്തിയായി. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ ആകെ […]

Continue Reading

നിലമ്പൂരിൽ ബിജെപിക്കും സ്ഥാനാർത്ഥിയായി ; മുൻ കേരളാ കോൺഗ്രസ് നേതാവ് മോഹൻ ജോർജ് മത്സരിക്കും

നിലമ്പൂർ – ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ്ജിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുൻ കേരളാ കോൺഗ്രസ് നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശി തന്നെയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി നാളെ അവസാനിക്കാനിരിക്കെ തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബിജെപി നല്ല […]

Continue Reading

നിലമ്പൂർ പോരിൽ പിവി അൻവറും ; തൃണമൂൽ ചിഹ്നത്തിൽ

നിലപ്പുറം – ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കും എന്ന് ഉറപ്പായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നല്‍കി. പാര്‍ട്ടി ചിഹ്നവും അനുവദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. മുന്‍ എംഎല്‍എമാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നിയമസഭ സെക്രട്ടേറിയറ്റില്‍നിന്ന് വാങ്ങേണ്ട ബാധ്യതരഹിതാ സര്‍ട്ടിഫിക്കറ്റും അന്‍വര്‍ വാങ്ങിയതായാണ് വിവരം. അർദ്ധരാത്രിയിൽ മാങ്കൂട്ടത്തിൽ നടത്തിയ നീക്കവും ഫലം കണ്ടില്ല എന്നുവേണം കരുതാൻ. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍നിന്നുള്ള ആദ്യസംഘം […]

Continue Reading

വീണ്ടും നിപ ബാധ ; മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം

മലപ്പുറം – ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42- കാരി വീട്ടിൽ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജ് പറഞ്ഞു. ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ട്. അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. നിപ സംശയിച്ചതിനാൽ ആവശ്യമായ ചികിത്സ രോ​ഗിക്ക് നേരത്തെ നൽകിയിരുന്നു. ഇവർക്ക് ആന്റിബോഡി നൽകും. വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും. മാറാക്കര- എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ജില്ലയിലാകെ എല്ലാവരും മാസ്ക് ധരിക്കണം. […]

Continue Reading

പത്മശ്രി കെവി റാബിയ പരിമിതികളെ പുഷ്ക്കലമാക്കിയ അക്ഷരപുത്രി: അബുദാബി കെഎംസിസി.

അബുദാബി: പരിമിതികളുടെയും പ്രാരാബ്ധങ്ങളുടെയും ജീവിതചക്രത്തെ പരിവർത്തനത്തിന്റെ പുഷ്ക്കല കാലത്തേക്ക് വഴിനടത്തിയ മഹാപ്രതിഭയായിരുന്നു പത്മശ്രി കെവി റാബിയയെന്ന് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ,ജനറൽ സെക്രട്ടറി സിഎച്ച് യൂസുഫ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തനിക്കു ചുറ്റുമുള്ള അജ്ഞതയുടെ കൂരാകൂരിരുട്ടിലേക്ക് അറിവിന്റെ ചൂട്ടുവെളിച്ചവുമായാണ് ആ അക്ഷരപുത്രി കടന്നുവന്നത്. തിരൂരങ്ങാടിയിൽ നിന്ന് കൊളുത്തിവെച്ച അക്ഷരവിളക്ക് പിന്നീട് കേരളമാകെ പ്രഭവിതറുകയായിരുന്നു. സാക്ഷരത പ്രവർത്തക എന്നതിനപ്പുറം സാമൂഹിക,സാംസ്കാരിക,വൈജ്ഞാനിക നഭസ്സിൽ നിസ്വാർത്ഥതയുടെ നിലാതിങ്കളായി ജ്വലിച്ചുനിന്ന കെവി റാബിയക്ക് രാജ്യം നൽകിയ ‘പത്മശ്രി’ പുരസ്കാരം […]

Continue Reading

വീൽ കസേരയിലിരുന്നു അക്ഷര വെളിച്ചം പകർന്ന കെ.വി. റാബിയ അന്തരിച്ചു

മലപ്പുറം: ജന്മനാ പോളിയോയും അർബുദവും ഒക്കെ തളർത്തിയിട്ടും ദൃഢനിശ്ചയം കൊണ്ട് ഒരു നാടിനു അക്ഷരവെളിച്ചം പകർന്ന പദ്മശ്രീ കെ.വി. റാബിയ(58) അന്തരിച്ചു. ഏതാനും വർഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്. പതിനാലാമത്തെ വയസ്സുമുതൽ പോളിയോ ബാധിതയായി ശരീരം തളർന്ന റാബിയ ഏറെ വെല്ലുവിളികൾ നേരിട്ടായിരുന്നു പഠനം പൂർത്തിയാക്കിയത്. പ്രീഡിഗ്രി പഠനത്തിന് ശേഷം വീട്ടിൽ സാക്ഷരതാക്ലാസ് തുടങ്ങി. നാട്ടിലെ നിരക്ഷരരായ നിരവധി പേർക്ക് വീൽചെയറിലിരുന്ന് അക്ഷരം പറഞ്ഞുകൊടുത്ത് അവരെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ചു. റാബിയയുടെ സാക്ഷരതാപ്രവർത്തനത്തിന് യു.എൻ. […]

Continue Reading