ചെന്നീർക്കര ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതിദിനാചരണം സർക്കാർ ഐ. ടി.ഐ.യിൽ ഫലവൃക്ഷത്തൈ നട്ട് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്‌സ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോൾ കോശി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ പ്രസന്ന , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വി ശ്യാമുവൽ, വാർഡ് അംഗം ജിനു ഉല്ലാസ് എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആലിയ ഫർസാന പദ്ധതി വിശദീകരിച്ചു.


