‘കനിവ് ‘ പുരസ്ക്കാരം റെജി ചെറിയാൻ എംഎൽഎ ക്ക് സമ്മാനിച്ചു.

Alappuzha

എടത്വാ : ആനപ്രമ്പാൽ ജലോത്സവ സമിതിയുടെ പ്രഥമ ജീവകാരുണ്യ അവാർഡ് ‘കനിവ് പുരസ്ക്കാരം’ ആർസി ഫൗണ്ടേഷൻ ചെയർമാനും, കുട്ടനാട് എംഎൽഎ യുമായ റെജി ചെറിയാന് വർക്കിങ് ചെയർമാൻ ബിജു പറമ്പുങ്കൽ സമ്മാനിച്ചു.

കുട്ടനാട് സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന 7-ാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ആനപ്രമ്പാൽ ജലോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.

ജലോത്സവ പൊതു സമ്മേളന ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപിയും ജലോൽസവ ഉദ്ഘാടനം റെജി ചെറിയാൻ എംഎൽഎയും നിർവ്വഹിച്ചു. എഎസ്പി ജെ. ഉമേഷ് കുമാർ വിളംബര സന്ദേശം നൽകി. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ റ്റി.സി. മോഹനൻ തേന്നിശ്ശേരി മാസ്റ്റർ ഓഫ് സെറിമണി നിവ്വഹിച്ചു. ബിഷപ് തോമസ് കെ. ഉമ്മൻ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. ചെയർമാൻ ഷാജി കറുകത്ര അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റിജിൻ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു വലിയവീടൻ, ജോളി ഈപ്പൻ, ജില്ലാ പഞ്ചായത്ത് അംഗം മഞ്ചു വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന ജലോത്സവത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ എർവിൻ ഷിക്കു ക്യാപ്റ്റനായ നെപ്പോളിയൻ ഒന്നാം സ്ഥാനവും കാർത്തിക് സുനിൽ ക്യാപറ്റനായ കളങ്ങര വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ ഷോട്ട് പുളിക്കത്തറ രണ്ടാം സ്ഥാനവും നേടി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ തോട്ടുകടവൻ ജേതാവായി. പുന്നത്ര പുരയ്ക്കൽ രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി വിഭാഗത്തിൽ സെന്റ് ജോസഫ് ജേതാവായി. കുറുപ്പ്പറമ്പൻ രണ്ടാം സ്ഥാനവും നേടി.

ജനറൽ കൺവീനർ അരുൺ പുന്നശ്ശേരി, ചീഫ് ഓർഗനൈസർ മനോഹരൻ വെറ്റിലകണ്ടം, വൈസ് ചെയർമാൻമാരായ തോമസ്‌കുട്ടി ചാലുങ്കൽ, പിയുഷ് പ്രസന്നൻ, വൈസ് ചെയർമാൻ കെ.വി. മോഹനൻ, ട്രഷറർ മാത്യു കൊച്ചുവീട്, വൈസ് ചെയർമാൻമാരായ സണ്ണി അമ്പ്രയിൽ അഞ്ചിൽ, പ്രീജിത് പാരൂർ, ജിനു ശാസ്താപറമ്പ്, വി.ഡി. വിനോദ് കുമാർ, സുകു പാക്കള്ളി, മണിയൻ പടിഞ്ഞാറെപറമ്പ്, വിജയൻ കറുകത്ര, വിൽസൺ പൊയ്യലുമാലിൽ, മനോജ് തുണ്ടിയിൽ, തോമസുകുട്ടി ചാലുങ്കൽ, റോബിൻ കളങ്ങര എന്നിവർ നേതൃത്വം നൽകി.

📜✍️ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *