തിരുവല്ല – കഴിഞ്ഞ ഓഗസ്റ്റ് മാസം ഒന്നാം തീയതിയിലെ വെള്ളപ്പൊക്ക കെടുതിയിലുണ്ടായ ദുരന്തം രണ്ടുമൂന്നു വെയിൽ കണ്ടപ്പോൾ എല്ലാരും മറന്നുപോയിട്ടുണ്ട്. സാധാരണ ജീവിതത്തിലേക്ക് ഓട്ടം തുടങ്ങി.ചീപ്പ് തകർന്നാൽ എന്താ ? , വെള്ളം പൊങ്ങിയാൽ എന്താ ? എന്ന ചിന്തയിൽ നാം എല്ലാം എത്തി. അതുമതിയോ ? ദുരിതം അനുഭവിച്ചവർ ഉണരണം .കൈകോർക്കണം. ഇല്ലങ്കിൽ ഇന്നലെകളിൽ ചീപ്പ് എങ്കിലും ഉണ്ടായിരുന്നു എന്ന് ആശ്വസിക്കാമായിരുന്നു.
ബഹുമാനപ്പെട്ട തിരുവല്ല MLA അഡ്വ. വർഗീസ് മാമ്മൻ അവർകളുടെ ഒരു FB Post ഞാൻ കുറച്ച് മുമ്പ് കണ്ടു. 28 2 100 കറ്റോട് ഷട്ടറിന്റെ അറ്റകുറ്റപ്പണിക്ക് അനുവദിച്ചതിൽ അഭിനന്ദനങ്ങൾ ! പ്രശ്നങ്ങൾ മനസിലാക്കിയതിൽ നന്ദി അറിയിക്കുന്നു .🙏🙏
ഞാൻ എട്ടു ലക്കം കറ്റോടു ചീപ്പിനെക്കുറിച്ചും കുറ്റപ്പുഴയുടെ തടസ്സങ്ങളെ കുറിച്ചും എഴുതിയിരുന്നല്ലോ. അതിനോടൊപ്പം വിവിധ സർക്കാർ ഏജൻസികൾ പോയ 25 വർഷം ചീപ്പിൽ എന്തെങ്കിലും അറ്റകുറ്റപ്പണി നടത്തിയിരുന്നോ എന്നും കുറ്റപ്പുഴ ഒഴുകാനായി എന്തെങ്കിലും പ്രവൃത്തി നടത്തിയോ എന്നറിയാൻ കവിയൂർ പഞ്ചായത്തിലും തിരുവല്ല മുനിസിപ്പാലിറ്റിയിലും മൈനർ ഇറിഗേഷൻ തിരുവല്ല,മല്ലപ്പള്ളി എന്നീ ഓഫീസുകളിലും അപേക്ഷ സമർപ്പിച്ചിരുന്നു. തിരുവല്ല മുൻസിപ്പാലിറ്റി ഒഴികെ ബാക്കി 3 കേന്ദ്രങ്ങളിൽ നിന്നും മറുപടി ലഭിച്ചു.
മല്ലപ്പള്ളി ഇറിഗേഷൻ സെക്ഷൻ പരിധിയിൽ അല്ല ചീപ്പിന്റെ സ്ഥാനം എന്നവർ അറിയിച്ചു. കവിയൂർ ഗ്രാമ പഞ്ചായത്ത് 2000 മുതൽ 20 26 വരെ ഒരു രൂപയും ഇക്കാര്യത്തിന് മാറ്റി വച്ചിട്ടില്ല എന്നറിയിച്ചു. തിരുവല്ല മൈനർ ഇറിഗേഷൻ സെക്ഷൻ റെഗുലേറ്റർ അറ്റകുറ്റപ്പണി ചെയ്യുന്നതിന് 2000 മുതൽ 2026 വരെ ഒരു രൂപപോലും ചില വഴിച്ചിട്ടില്ല എന്നും മറുപടി തന്നു.

പക്ഷേ 2018 ൽ പ്രളയവുമായി ബന്ധപ്പെട്ട് തിരുവല്ല മുൻസിപ്പാലിറ്റിയുടെ ഒന്നാം വാർഡിൽപ്പെട്ട കുറ്റപ്പുഴ കോട്ടാലി പ്രദേശത്ത് 2158523രൂപ തോടിന്റെ ശുചീകരണത്തിനായി ചിലവഴിച്ചു. 22 – 22 ൽ മഴക്കാലത്തിന്റെ വരവേൽപ്പിനായി മാർത്തോമ കോളേജിന്റെ മുൻഭാഗത്ത് 235652 രൂപ ചിലവഴിച്ചു. 24-25 ൽ മഴക്കാല വരവേൽപ്പിന് തിരുവല്ല മുൻസിപ്പാലിറ്റിയുടെ ഒന്ന് മൂന്ന് വാർഡുകളിൽ ശുചീകരണത്തിന്റെ ഭാഗമായി 68072,102444രൂപ ചിലവഴിച്ചു. 25-26 ൽ മുൻസിപ്പാലിറ്റിയുടെ ഇതേ വാർഡിൽ തന്നെ (1,3) 66520 രൂപ ശുചീകരണത്തിന് ചിലവഴിച്ചു. കുറ്റപ്പുഴയുടെ യഥാർത്ഥപ്രശ്നം പഠിക്കാതെ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനായി ചില്ലറ ചില്ലറ പണം 2021 മുതൽ 26വരെ ശുചീകരണ പ്രക്രീയ പേരിൽ ചിലവഴിച്ചു.
കറ്റോട് ഷട്ടർ അറ്റകുറ്റപ്പണി മണിമലയാറിനെ . കുറ്റപ്പുഴയുടെ ഭാഗത്തേക്ക് വെള്ളം കയറാതിരിക്കാൻ ഒരു ഡാമിന്റെ പ്രക്രീയയ്ക്കായി ഉപകരിക്കും.
എന്നാൽ മുട്ടാറിലേക്കും എ സി കനാലിലേക്കും ഒഴുകേണ്ട മലവെള്ള പാച്ചിലും മഴ വെള്ളപാച്ചിലും ഒഴുകിപോകാനാകാതെ കെട്ടിക്കിടന്ന് [പന്നിക്കുഴി, വേങ്ങൽ ,ചമ്ര , തോട്ടാണിശ്ശേരി, ചെമ്പൻ തുരുത്തു, ]മണ്ണും ചെളിയും പോളയും മാലിന്യവും കൊണ്ട് തടയണ തീർത്തിരിക്കുന്നു.
വെള്ളപൊക്കത്തിന്റെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശത്ത് നിന്നും കവിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ MK പ്രകാശും , കെ സി മറിയകുട്ടിയുടേയും പൊതുപ്രവർത്തകരായ ഷാജി പുരുഷോത്തമന്റെയും സഖാവ് കുഞ്ഞച്ചന്റേയും സഖാവ് ഷിനു എബ്രഹാമിന്റെയും രാജേഷ് കൂടത്തിലിന്റെയും അഡ്വ. നിധീഷിന്റെയും നേതൃത്വത്തിൽ ബഹു.MLA അഡ്വ. വർഗീസ് മാമ്മൻ മുഖാന്തരം ബഹു. ജലസേചന വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് അവർകൾക്ക് നൽകുന്നതിന് വേണ്ടി 700 ൽ അധികം ആളുകളുടെ ഒപ്പുശേഖരണം നടന്നു കഴിഞ്ഞിരിക്കുന്നു.
കുറ്റപ്പുഴ വീണ്ടെടുക്കുന്നതിന് വേണ്ടി നാടൻ പാട്ട് കുലപതി ശ്രീ. സി.ജെ കുട്ടപ്പൻ സാർ പാടിയ “കുറ്റപ്പുഴയ്ക്കായ് ” എന്ന നാടൻ പാട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലോകം അറിയും. അതേറ്റു പാടും!
”
കുറ്റപ്പുഴ “തിരുവല്ലയുടെ വെന്നീസാണ്…..!
സ്നേഹപൂർവ്വം❤️ ശിവകുമാർ അമൃതകല
What do you feel about this post?
Like
Love
Happy
Haha
Sad

