തിരുവല്ല – പമ്പ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നീരേറ്റുപുറത്ത് തിരുവോണ നാളിൽ നടത്തി വന്നിരുന്ന ജലോത്സവത്തിന്റെ സംഘാടക സമിതി , പിന്നീട് ചില കാരണങ്ങളാല്‍ രണ്ടായി പിളരുകയും വ്യത്യസ്ത തീയതികളിൽ വള്ളംക്കളി നടത്തി വരികയുമായിരുന്നു. ഇത് ജലോത്സവ പ്രേമികളായ ഏവർക്കും മാനസീക അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.
രണ്ട് സംഘാടക സമിതികളും ചേർന്ന് വള്ളംകളി ഒരുമിച്ച് നടത്തണമെന്ന് വിവിധ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക നേതാക്കളുടെ നേതൃത്വത്തില്‍ പല വേദികളിലായി ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു. കോടതികളിലെ വൃവഹാരങ്ങൾക്ക് വിട… ചർച്ചകൾക്ക് നേതൃത്വം നല്കിയ ശ്രീ. റെജി ചെറിയാൻ എംഎൽഎ ക്ക് ഹൃദയം നിറഞ്ഞ നന്ദി.
പമ്പ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ നീരേറ്റുപുറം ജലമേള സെപ്റ്റംബർ 13ന്.
@DrJohnson Vaalayil Edicula

What do you feel about this post?
Like
Love
Happy
Haha
Sad

