ഞാന്‍ അഴിമതിക്കാരനല്ല: വേട്ടയാടലെന്ന് പിണറായി പിണറായി വിജയന്‍

Kerala Alappuzha Politics

ആലപ്പുഴ: സിഎംആര്‍എല്‍ കമ്പനിക്ക് നല്‍കിയ സേവനങ്ങള്‍ക്കു നല്‍കിയ പണം ബാങ്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയാണെന്നും കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എനിക്കു വേണ്ടി പണം വാങ്ങി അത് റിയാസ് മുഖേനെ വീണ വിദേശത്തേക്കു കടത്തി എന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആ ഘട്ടത്തിലൊന്നും റിയാസ് വീണയുടെ ഭര്‍ത്താവായിരുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം മാന്നാര്‍ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തില്‍ എനിക്കെതിരെയുള്ള വേട്ടയാടല്‍ ഒരുപാടു കാലമായി നടക്കുന്നതാണ്. എന്നാല്‍ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് ഉദ്ദേശിക്കുന്ന തരത്തില്‍ അത് ഉയർത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പുതിയ ഒരു വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്. മകള്‍ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്യുന്നത് ഒറാക്കിളില്‍ ആണ്. പിന്നീട് വിവാഹം കഴിഞ്ഞതോടെ ജോലി വിടുകയായിരുന്നു. പിന്നീട് മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്തു. ശേഷമാണ് അമ്മയുടെ പെൻഷൻ പൈസ കൊണ്ട് സ്വന്തം സ്ഥാപനം തുടങ്ങിയത്. അതിന്റെ സേവനങ്ങള്‍ പല കമ്പനികള്‍ക്കും നല്‍കിയിരുന്നു. ഇടയ്ക്ക് മതതീവ്രവാദികള്‍ നടത്തുന്ന സ്ഥാപനത്തിന് ഐടി സേവനം നല്‍കുന്നെന്ന തരത്തില്‍ ആരോപണം ചിലര്‍ ഉയര്‍ത്തി. അത് ഉയര്‍ത്തിയവര്‍ക്കു തിരിച്ചടിയാകുമെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു.

സിഎംആര്‍എല്‍ കമ്പനിക്കു നല്‍കിയ സേവനങ്ങള്‍ക്ക് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയാണു പണം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട എല്ലാ നികുതികളും അടച്ചിട്ടുണ്ട്. അതെല്ലാം രേഖയില്‍ ഉള്ളതാണ്. എനിക്കു വേണ്ടി വീണ പണം വാങ്ങി എന്നും ആ പണം റിയാസ് മുഖേന വിദേശത്തേക്കു കടത്തി എന്നുമാണ് ഇപ്പോള്‍ ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആ ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭര്‍ത്താവായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് സേവനത്തിനു ലഭിച്ച പ്രതിഫലം വര്‍ഷങ്ങള്‍ക്കുശേഷം വന്ന മുഹമ്മദ് റിയാസിനു വേണ്ടി സൂക്ഷിച്ചു വച്ചുവെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഇത്ര ലജ്ജാകരമായ കാര്യങ്ങള്‍ ഇ.ഡിയെപ്പോലൊരു ഏജന്‍സി പറയുമ്പോള്‍ പിണറായി വിജയന്‍ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്നു വലിയ അച്ചില്‍ നിരത്തുകയാണു മാധ്യമങ്ങള്‍. നിങ്ങള്‍ വലിയ അച്ചില്‍ നിരത്തിയതു കൊണ്ട് ജനങ്ങള്‍ക്കു മുന്നില്‍ ഞാന്‍ അഴിമതിക്കാരനാകില്ല. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. രാഷ്ട്രീയമായതിനെ രാഷ്ട്രീയമായും നിയമപരമായതിനെ നിയമപരമായും നേരിടും”- പിണറായി വിജയന്‍ പറഞ്ഞു.

NB ; സഖാവ്. വിഎസ് മുമ്പ് പറഞ്ഞ കാര്യങ്ങൾ ചിലരെങ്കിലും ഇപ്പോൾ ഓർക്കുന്നുണ്ടാകും. !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *