ബിജെപിയിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസിൽ ചേർന്നു.

Pathanamthitta Politics

തിരുവല്ല/കുറ്റൂർ – ബിജെപി മണ്ഡലം മുൻ പ്രസിഡണ്ടും കഴിഞ്ഞതവണ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയുമായിരുന്ന മോഹനൻ വട്ടതോപ്പിൽ ബിജെപിയിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്യു മുളമൂട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും തിരുവല്ല എംഎൽഎയുമായ അഡ്വ. വർഗീസ് മാമ്മൻ മെമ്പർഷിപ്പ് നൽകി മോഹനൻ വട്ടത്തോപ്പിലിനെ സ്വീകരിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗം തമ്പി കുന്നുകണ്ടത്തിൽ, ജോ ഇലഞ്ഞിമൂട്ടിൽ, വി ആർ രാജേഷ്, ബിനു കുരുവിള, കെ എസ് എബ്രഹാം, ജോസ് തേക്കാട്ടിൽ, ചെറിയാൻ സി തോമസ്, അലക്സ് തയ്യിൽ, ഏലിയാസ് പൊയ്പ്പാട്ടിൽ, അജിത ടീച്ചർ, ടിന്റു മുളമൂട്ടിൽ, ജെയിംസ് നാക്കാട്ടുപറമ്പിൽ, ബിനു മുല്ലക്കൽ, സോബിൻ തോമസ്, ബിനു ചാക്കോ, കോശി കുറിയിടത്ത്, രബീഷ് മോൻ രവി എന്നിവർ പ്രസംഗിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും വികസന കാഴ്ചപ്പാടുമുള്ള പാർട്ടി ആയതിനാലാണ് ശരിയുടെ പക്ഷത്ത് നിൽക്കുന്ന കേരള കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്ന് മോഹനൻ വട്ടത്തോപ്പിൽ പറഞ്ഞു. കെപിഎംഎസ് ജില്ലാ പ്രസിഡന്റ് കൂടിയാണ് മോഹനൻ.

സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കുറെ നാളായി മാറ്റി നിർത്തിയിരുന്ന ആളാണ് മോഹനൻ വട്ടത്തോപ്പിൽ എന്ന് സ്ഥലത്തെ ബിജെപി പ്രവർത്തകർ പറഞ്ഞു. !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *