എ.കെ.പി.എം.എസ് യൂണിയൻ കോഴഞ്ചേരി യൂണിയൻ സമ്മേളനം ഇലവുംതിട്ടയിൽ

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട:- എ.കെ.പി.എം.എസ് കോഴഞ്ചേരി യൂണിയൻ സമ്മേളനം ഇലവുംതിട്ട മൂലൂർ സ്മാരക ഹാളിൽ വച്ച് നടന്നു. പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിനീത അനിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് രഘു എഴിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സവിതാ ജയകുമാർ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നെജോ മോൻ, മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ പി വി സതീഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ രജനി ബിജു, ശാരിക വിഎസ്, സഭാ ജനറൽ സെക്രട്ടറി വി കെ ഗോപി, മണ്ണിൽ രാഘവൻ, പി ആർ ശ്രീധരൻ, അമൽ കെ മധു, കർണ്ണൻ ആറന്മുള, ബിജു പുളിമൂട്ടിൽ, രഘുനാഥ് സി എ, ഓമന രാഘവൻ, ഉഷ കൊച്ചുമോൻ,, ഷൈലജ രാജശേഖരൻ , വത്സല സഹദേവൻ എന്നിവർ സംസാരിച്ചു. ചലച്ചിത്ര പിന്നണി ഗായിക കൂടിയായ ശ്രീമതി ബിന്ദുജയെ ആദരിച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.

എ.കെ.പി.എം.എസ് യൂണിയൻ സമ്മേളനം ചലച്ചിത്ര പിന്നണി ഗായിക ബിന്ദുജയെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *