പത്തനംതിട്ട – ജില്ല പഞ്ചായത്തിന്റെയും ജില്ല വനിതാശിശുവികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രതസമിതി ശിൽപശാലയും മികച്ച പഞ്ചായത്തുതല ജാഗ്രതസമിതി അവാർഡ് വിതരണവും ബോധവൽകരണ ക്ലാസും പത്തനംതിട്ട എസ്.എൻ .ഡി .പി ഗുരുകൃപ ഹാളിൽ നടന്നു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അധ്യക്ഷനായി. പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്ത് മികച്ച പഞ്ചായത്തുതല ജാഗ്രതസമിതിക്കുള്ള അവാർഡ് വിതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജൂലി സാബു ഓലിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ നർക്കോട്ടിക്ക് സെൽ എസ് ഐ ഐ വി ആശ മുഖ്യാതിഥിയായി. കോയിപ്രം, ചിറ്റാർ ഡിവിഷൻ അംഗങ്ങളായ നീതു മാമൻ കൊണ്ടൂർ, റ്റി കെ സജി, വിമുക്തിമിഷൻ ജില്ല കോർഡിനേറ്ററും ജാഗ്രതാസമിതി മെമ്പറും ആയ എം വി രമാദേവി, ജില്ലാതല ഐ സി ഡി എസ് സെൽ – പ്രോഗ്രാം ഓഫീസർ നിത ദാസ് , ജില്ലാ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ലക്ഷ്മി പ്രകാശ് എന്നിവർ പങ്കെടുത്തു.
ജില്ലയിലെ മികച്ച ജാഗ്രതാ സമിതിയായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും അരുവാപുലം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

What do you feel about this post?
Like
Love
Happy
Haha
Sad

