പത്തനംതിട്ട – ജില്ലാ കലോത്സവത്തിൽ എച്ച് എസ് എസ് വിഭാഗം നാടക മത്സരത്തിൽ പന്തളം എൻ എസ് എസ് എച്ച് എസ് എസിലെ പദ്മ രതീഷ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അച്ഛൻ ഡോ. രതീഷ് കുമാറിൻ്റെ “വീടോർമകൾ “എന്ന ചെറുകഥയ്ക്ക് അമ്മ പ്രിയതാ ഭരതൻ രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലെ റോസിമോൾ, വീട് എന്നി കഥാപാത്രങ്ങളെ സൂഷ്മമായ അഭിനയത്തിലൂടെ രംഗവേദിയിൽ മികവുറ്റതാക്കിയതിനാണ് ഈ അംഗികാരം.

സമകാലീന വിഷയങ്ങളായ തൊഴിലില്ലായ്മ, പരിസ്ഥിതി ചൂഷണം, ഉരുൾപൊട്ടൽ ,ഭക്ഷ്യ പ്രതിസസി, ആരോഗ്യമേഖലയിലെ ചൂഷണം തുടങ്ങി നിരവധി വിഷയങ്ങൾ നാടകത്തിൽ ഇതൾ വിരിയുന്നു. നാടകത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. കഴിഞ്ഞ 5 വർഷങ്ങളിൽ ജില്ലയിൽ മോണോ ആക്ടിന് ഒന്നാം സ്ഥാനവും കഥാപ്രസംഗത്തിനും ഒന്നാംസ്ഥാനം ലഭിച്ചിരുന്നു – ദേശീയ കലോത്സവത്തിൽ ഏകപാത്ര നാടകത്തിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. രണ്ട് പ്രാവശ്യം സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ടിന് പങ്കെടുത്തിട്ടുണ്ട്.
മെഴുവേലി ജിവിഎൽപി സ്‌കൂളിലെ ഒരു പരിപാടിയിൽ കുമാരി. പദ്മ രതീഷ് അവതരിപ്പിച്ച ഏകപാത്ര അഭിനയം.
ഫയൽ വീഡിയോ – ജിബു വിജയൻ


