സംസ്ഥാന വയോജന കമ്മീഷൻ പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ യോഗം ചേർന്നു

Pathanamthitta

പത്തനംതിട്ട – സർക്കാർ സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ചതിനു ശേഷമുള്ള പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ യോഗം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. വയോജന രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കമ്മീഷന്റെ അടിയന്തര ശ്രദ്ധയുണ്ടാകുമെന്നും വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച 60 വയസുകഴിഞ്ഞ മുതിർന്നവരുടെ സേവനം സമൂഹത്തിൽ ഉപയോഗപ്പെടുത്തുമെന്നും സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. കെ സോമപ്രസാദ് പറഞ്ഞു.

വയോജന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കമ്മീഷൻ അടിയന്തര പ്രധാന്യത്തോടെയും ജാഗ്രതയോടെയും ഈടപ്പെടുന്നതാണന്നും വയോജന കമ്മീഷൻ മെമ്പർ കെ എൻ കെ നമ്പൂതിരിയും അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത വയോജന രംഗത്തെ സംഘടനാ നേതാക്കൾ,ജില്ലാ വയോജന കൗൺസിൽ അംഗങ്ങൾ, സ്ഥാപന മേധാവികൾ തുടങ്ങിയവരുമായി കമ്മീഷൻ അംഗങ്ങൾ ചർച്ച നടത്തി. സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. കെ സോമപ്രസാദ്, കമ്മീഷൻ മെമ്പർ കെ എൻ കെ നമ്പൂതിരി, കമ്മീഷൻ രജിസ്ട്രാർ സ്മിത സാം, സീനിയർ സൂപ്രണ്ട് എം.എസ് ശിവദാസ്, ഒസിബി കൗൺസിലേഴ്‌സ്, മെയിന്റനൻസ് ട്രിബ്യൂണൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *