പത്തനംതിട്ട : അമേരിക്കൻ, ഇസ്രായേൽ സാമ്രാജ്യത്വ യുദ്ധ ഭീകരതയ്ക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു .പത്തനംതിട്ട മുൻസിപ്പൽ ടൗൺ ഹാളിനു മുന്നിൽ നിന്ന് തുടങ്ങിയ റാലി പരിഷത്ത് ജില്ലാ പ്രസിഡൻറ് പ്രഫ . കെ എസ് ശ്രീകല ഉദ്ഘാടനം ചെയ്തു .പ്രതിഷേധ റാലി ടൗൺചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു .സമാപനസമ്മേളനം പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ഡോ. എൻ കെ ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജി സ്റ്റാലിൻ, ഡോ കെ പി കൃഷ്ണൻകുട്ടി, എം എസ് പ്രവീൺ , വി എൻ അനിൽ , എൻഎസ് രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു . അമേരിക്കയുടെ വംശഹത്യപരമായ അധിനിവേശങ്ങളും പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നതിനുവേണ്ടിയുള്ള ആസൂത്രിത അധിനിവേശവും ജനാധിപത്യ ധ്വംസനവും അവസാനിപ്പിക്കണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു . ജില്ലാ സെക്രട്ടറി പി എസ് ജീമോൻ സ്വാഗതവും രാജൻ ഡി ബോസ് നന്ദിയും രേഖപ്പെടുത്തി .


What do you feel about this post?
Like
Love
Happy
Haha
Sad

