നാലര ലക്ഷം വോട്ട് നേടി വിജയിക്കുമെന്ന് അനിൽ കെ ആന്റണി ആത്മവിശ്വാസത്തിൽ

Pathanamthitta Politics

പത്തനംതിട്ട – നാലര ലക്ഷം വോട്ടുകൾ നേടി വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവച്ച് അനിൽ ആൻ്റണി. പത്തനംതിട്ടയിൽ വിജയം ഉറപ്പാണെന്നും അനിൽ മാധ്യമങ്ങളോടായി പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിലും തന്റെ പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. ‌മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് ടെൻഷനടിച്ചിട്ടില്ല. തനിക്കും ഒരു ടെൻഷനുമില്ലെന്നും അനിൽ പറഞ്ഞു. എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യുമെന്നും അനിൽ കൂട്ടിച്ചേ‍ർത്തു.

പത്തനംതിട്ടയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയാണ് എ കെ ആന്റണിയുടെ മകൻ കൂടിയായ അനിൽ ആന്റണി. മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥി. സിറ്റിങ് എംപികൂടിയായ ആന്റോ ആന്റണിയാണ് നാലാം തവണ യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്നത്. ശക്തമായ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കുന്നത്. മൂന്ന് മുന്നണികളും വലിയ പ്രചാരണ പരിപാടികളാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് പത്തനംതിട്ടയിൽ ആളിൽ കെ ആന്റണിക്ക് വേണ്ടി പ്രചാരണം നടത്തിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *