സന്നിധാനം – വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളായ വ്യാഴാഴ്ച ശബരിമല സന്നിധാനത്ത് കാർത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തിൽ കാർത്തിക ദീപം കൊളുത്തി. മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, എക്‌സിക്യുട്ടീവ് ഓഫീസർ ഒ. ജി. ബിജു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ, സോപാനം സ്പെഷ്യൽ ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. തുടർന്ന് വിശേഷാൽ ദീപാരാധന നടന്നു. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക് മുമ്പിലും ദീപങ്ങൾ തെളിയിച്ചു. തുടർന്ന് സന്നിധാനത്ത് കമ്പവിളക്ക് തെളിഞ്ഞു. വിവിധ വകുപ്പുകളുടെ ഓഫീസിന് മുന്നിലും കാർത്തിക ദീപങ്ങൾ തെളിഞ്ഞു.

തൃക്കാർത്തിക ദിനത്തിൽ സന്നിധാനത്ത് കാർത്തികദീപം തെളിയിച്ചപ്പോൾ

റാപ്പിഡ് ആക്ഷൻ ഫോഴ്സ് സന്നിധാനത്ത് ഒരുക്കിയ പൂക്കളത്തിൽ കാർത്തികദീപം തെളിയിച്ചപ്പോൾ


