അത് ചിറ്റപ്പൻ തന്നെയെന്ന് ഉറപ്പിച്ചു സുധാകരൻ ; ഇനി ആരുടെ കാലു തല്ലിയൊടിക്കുമോ ആവോ ?

Crime Politics

കണ്ണൂർ – ശോഭാ സുരേന്ദ്രൻ പറഞ്ഞത് പോലെ ബിജെപിയുമായി ചർച്ച നടത്തിയത് എൽ.ഡി.എഫ് കൺവീനർ ആയ ഇ.പി ജയരാജൻ തന്നെയെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ. ​ഗൾഫിൽ വച്ചായിരുന്നു ആദ്യത്തെ ചർച്ച. ബി.ജെ.പി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ശോഭാ സുരേന്ദ്രനും ചർച്ചയുടെ ഭാ​ഗമായെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ സുധാകരൻ ആരോപിച്ചു. ചർച്ചകൾ യുഎഇയിലെ മദ്യ വ്യാപാരിയായ മലയാളിയുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയിലേക്ക് പോകാൻ നിൽക്കുന്നത് ഇ.പി ജയരാജനാണ് എന്നും, ശോഭ സുരേന്ദ്രൻ മുഖാന്തരമാണ് അദ്ദേഹം ചർച്ച നടത്തിയത്. ചർച്ച ഒരുഘട്ടം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പാർട്ടിയിൽ നിന്നും ഭീഷണിയുണ്ടായതോടെ തത്ക്കാലം പിന്നോട്ട് പോകുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇനി എന്താണെന്ന് അറിയില്ല.

‘ഗൾഫിൽ വച്ചായിരുന്നു ചർച്ച. എപ്പോഴാണ് ചർച്ച നടത്തിയതെന്ന് ഇപ്പോൾ പറയാനാവില്ല. ഒരു ഗവർണർ സ്ഥാനത്തെക്കുറിച്ച് ചർച്ച നടന്നുവെന്നേ എനിക്കറിയൂ. രാജീവ് ചന്ദ്രശേഖറടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. എം.വി ഗോവിന്ദൻ സെക്രട്ടറിയായതോടെ ഇ.പി അസ്വസ്ഥനാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിക്കാതെ വന്നതോടെ അദ്ദേഹം നിരാശനായിരുന്നു. പിണറായി വിജയനായിട്ടും അദ്ദേഹത്തിന് നല്ല ബന്ധമില്ല’ എന്നും, സുധാകരൻ പറഞ്ഞു.

ഇതേ ഡീലിൽ കെ കരുണാകരന്റെ മകൾ പദ്മജയുടെ വിദേശത്തെ ബന്ധങ്ങളുടെ ഡീൽ കൂടി വായിച്ചെടുക്കേണ്ടതുണ്ട്. ഡീലെല്ലാം ഒന്നായി തീരുമ്പോൾ നിർഗുണന്മാരാകുന്നത് തൊഴിലാളി ( ആരുടെ ) കമ്മ്യൂണിസ്റ്റ് എന്നൊക്കെപ്പറഞ്ഞു വോട്ട് ചെയ്യുന്ന വോട്ടറന്മാർ മാത്രം !!

കള്ളവോട്ട് എല്ലാക്കാലവും സി.പി.എം ചെയ്യുന്ന സാധാരണ പ്രക്രിയയാണ് എന്നാണു പൊതുവെയുള്ള വിലയിരുത്തൽ. കള്ളവോട്ട് ചെയ്യുന്നവർക്ക് സംരക്ഷണം നൽകുന്നതും ഈ പാർട്ടിയാണ്. ഇക്കാര്യത്തിൽ അവർക്കൊരു പുതുമയില്ല. എല്ലാ തിരഞ്ഞെടുപ്പിലും കള്ളവോട്ട് ചെയ്യാൻ പരിശീലനം കൊടുക്കുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും സുധാകരൻ ആരോപിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *