(വി കോട്ടയം ) – അന്തിച്ചന്ത ജംഗ്‌ഷനിൽ ഉള്ള എൻ ജെ സ്‌പൈസസ് എന്ന സ്ഥാപനത്തിന്റെ സ്ഥലത്ത് നിന്നിരുന്ന തേക്ക് മരം മുറിക്കുകയായിരുന്ന ശ്രീ. ജലീൽ, 49 തടത്തരികത്തു ചരിവ്കാലായിൽ, കുമ്മണ്ണൂർ, കോന്നി എന്നയാൾക്ക് ഇടതു വശം സ്ട്രോക് വന്നതിനെ തുടർന്ന് അവശനാകുകയും, സഹായി മലയാലപ്പുഴ സ്വദേശി ശ്രീ. പ്രസാദ് ടിയാനെ മരത്തോട്ചേർത്ത് വച്ചു കെട്ടുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തു.
തുടർന്ന് സംഭവ സ്ഥലത്തു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ സാബുവിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നിന്നും അഗ്നിശമന സേന എത്തുകയും, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ശ്രീ. A. P ദില്ലു, S. സതീശൻ, S. ശ്രീകുമാർ, എന്നിവർ മരത്തിനു മുകളിൽ കയറുകയും അതിസാഹസികമായി ടിയാനെ റെസ്ക്യൂ നെറ്റിൽ കയറ്റുകയും മറ്റു സേനങ്ങങ്ങളുടെ സഹായത്താൽ രക്ഷപ്പെടുത്തി താഴെ എത്തിക്കുകയും, സേനയുടെ തന്നെ ജീപ്പിൽത്തന്നെ ജനറൽ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
ഫയർ &റെസ്ക്യൂ ഓഫീസർമാരായ P. ശ്രീനാഥ്, ജെ. അമൽചന്ത്, വിഷ്ണു വിജയ്, അസ്സിം അലി, ആൻസി ജെയിംസ്, ഹോം ഗാർഡ് മാരായ അജയകുമാർ, വിനയചന്ദ്രൻ എന്നിവർ ഈ ഉദ്യമത്തിൽ പങ്കാളികളായി.


