ഇലവുംതിട്ട – ഇന്ന് പുലർച്ചെ മാവേലിക്കരക്കടുത്ത് മുള്ളിക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ മേടപ്പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു രാവിലെ പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്നു തുടങ്ങിയപ്പോൾ ക്ഷേത്ര സന്നിധിയിൽ ഭക്തിസാന്ദ്രമായ സംഗീത സദസ്, അവതരിപ്പിച്ചത് പന്തളം സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന നമ്മുടെ നാടിന്റെ അഭിമാനമായ കലാകാരികൾ ആവണിയും, അശ്വതിയും. ആ സംഗീത സദസിന്റെ കുറച്ചു റീലുകൾ പകർത്താനുള്ള ഭാഗ്യവും എനിക്കുണ്ടായി.
പന്തളം മുടിയൂർക്കോണം ആവണിയിൽ അജികുമാറിന്റെയും, ഷീജയുടെയും മക്കളാണ് ആവണിയും, അശ്വതിയും. നല്ലൊരു തബലിസ്റ്റും, കലാകാരനും, ആവണി സംഗീത സ്‌കൂൾ ഉടമയുമായ അജികുമാറിന്റെ കലാവാസനയാണ് കുട്ടികൾക്ക് പകർന്നു കിട്ടിയിരിക്കുന്നത്. ചെറുപ്പം മുതലേ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നവരാണ് ഈ കുട്ടികൾ. അശ്വതിയാകട്ടെ പാട്ടിനൊപ്പം അച്ഛനെപ്പോലെ തബല, ഡ്രംസ് ഒക്കെ കൈകാര്യം ചെയ്യുന്ന പ്രതിഭയും കൂടിയാണ്. വിവാഹങ്ങൾ, ഉത്സവങ്ങൾ തുടങ്ങി നിങ്ങളുടെ ആഘോഷങ്ങളിലും ഇവരുടെ സംഗീതത്തെ ഒപ്പം കൂട്ടാവുന്നതാണ്. അവർക്കതു പ്രോത്സാഹനവുമാകും. വിവാഹ ഫ്യുഷൻ വാദ്യമേളവും അശ്വതിയും കൂട്ടുകാരും ചേർന്ന് അവതരിപ്പിക്കുന്നുണ്ട്.

അമൃത ടിവി, റെഡ് കാർപ്പറ്റ് തുടങ്ങിയ പരിപാടികളിൽ ഇരുവരും പങ്കെടുത്തിട്ടുണ്ട്. നിരവധി ആൽബങ്ങളിലും പാടിയിരിക്കുന്നു. നമ്മുടെ നാടിന്റെ അഭിമാനമായി ഈ കലാകാരികൾ മാറട്ടെ. അവരെ പ്രോത്സാഹിപ്പിക്കണം. ഇവരുടെ പരിപാടികൾ ബുക്ക് ചെയ്യുവാൻ ആവണി ബന്ധപ്പെടാവുന്നതാണ്.
നന്മകൾ നേർന്നുകൊണ്ട്, ടീം പത്തനംതിട്ടക്ക് വേണ്ടി ജിബു വിജയൻ ഇലവുംതിട്ട
പന്തളം സിസ്റ്റേഴ്സ് – +91 99614 98829, 9495437137


