കൊല്ലം മയ്യനാട്ട് വഴിയാത്രക്കാരനെ കുത്തിവീഴ്ത്തി : ഒരാൾ കസ്റ്റഡിയിൽ

കൊല്ലം: മയ്യനാട് കേന്ദ്രീകരിച്ചു ലഹരിക്ക് അടിമകളായ യുവാക്കൾ അഴിഞ്ഞാടുന്നു. വഴിയാത്രക്കാരായ ആളുകളെ പോലും ആക്രമിക്കുന്ന സാഹചര്യമാണ് ഇവിടെ. മുക്കം സ്വദേശി ആസീമിനെ ലഹരി സംഘം ആക്രമിച്ചു. കുത്തേറ്റ ഇയാൾ ചികിൽസയിലാണ്. ലഹരിക്ക് അടിമകളായ മൂന്ന് യുവാക്കൾ ടൂവീലറിൽ ചീറിപ്പായുകയും വഴിയാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു. അതുവഴി വന്ന നിരവധി പേരെ അകാരണമായി മർദിച്ചു. പലരും അടിയും വാങ്ങി ഓടി രക്ഷപ്പെട്ടു. ഈ സമയത്താണ് അസിം അത് വഴിയെത്തിയത്. യുവാക്കൾ അസീമിന് നേരെ തിരിഞ്ഞു. ആദ്യം അസഭ്യം പറയുകയും […]

Continue Reading

നീലിമ ഫ്‌ളാറ്റിലെ താമസക്കാരൻ കഞ്ചാവ് തോട്ടം നട്ടു വളർത്തി : സ്‌പെഷ്യൽ സ്‌ക്വാഡും പോലീസും ചേർന്ന് പിടികൂടി

കൊല്ലം: ഫ്‌ളാറ്റിൽ കഞ്ചാവ് കൃഷി നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം നീലിമ ഫ്‌ളാറ്റിലെ താമസക്കാരൻ ജോസഫാ(22)ണ് പ്ലാസ്റ്റിക് കവറിൽ 22 കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. ഫ്‌ളാറ്റിൽ ഒരാൾ കഞ്ചാവ് ചെടി വളർത്തുന്നതായി സിറ്റി പോലീസ് കമ്മിഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.സി.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡും പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ജി.എസ്. സജിയുടെ നേതൃത്വത്തിൽ ഉള്ള സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇയാൾ മുൻപും കേരളത്തിലും പുറത്തും കഞ്ചാവ് […]

Continue Reading

കൊച്ചു പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

കീഴ്‌വായ്പ്പൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി ഇലവുങ്കൽ വിനോയ് (45) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. മുൻപും ഇയാൾ ഇത്തരത്തിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നും അറിയിപ്പ് ലഭിച്ചതനുസരിച്ച് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഒട്ടും താമസിയാതെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ഇ. അജീബ്, […]

Continue Reading

അടുക്കള വാതിൽ തകർത്ത് വീട്ടിൽ കയറി രണ്ടു ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു ; രണ്ടു യുവാക്കൾ അറസ്റ്റിൽ

തിരുവല്ല: നിരവധി ക്രിമിനല്‍-മോഷണ കേസുകളില്‍ പ്രതികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തൃക്കൊടിത്താനം മാമൂട് പള്ളിക്കാമറ്റം ജിതിന്‍ മോഹന്‍ (25), തിരുവല്ലഓലിക്കര അനന്തു സതീഷ് (21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കവിയൂര്‍ ഞാലിഭാഗം ചേറ്റുമഠം വീട്ടില്‍ കഴിഞ്ഞ മാസം 26 ന് രാത്രിയാണ് ഇവര്‍ മോഷണം നടത്തിയത്. അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ 13 ഓട്ടു വിളക്കുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍, ഇലക്ട്രിക് സാധനങ്ങള്‍, വിലകൂടിയ വസ്ത്രങ്ങള്‍, വെള്ളി ആഭരണങ്ങള്‍, തുടങ്ങി 2 […]

Continue Reading

ലഹരി വിരുദ്ധ സംഘടനയുടെ യുവജനവിഭാഗം സംസ്ഥാന പ്രസിഡൻ്റ് ; എംഡിഎംഎയുമായി പിടിയിൽ.

മല്ലപ്പള്ളി -എഴുമറ്റൂർ കൈമല സ്വദേശി ഷർഫിൻ സെബാസ്റ്റ്യൻ എന്ന ഇരുപത്തിഅഞ്ച് കാരനെയാണ് പെരുമ്പെട്ടി പോലീസ് പിടികൂടിയത്: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഇയാളിൽ നിന്നും 1.590 ഗ്രാം എംഡി എം എ പിടികൂടി. ഇയാളിൽനിന്ന് എഡിഎം ഐ എൻ എ – എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന, ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ് ഇൻ നേഷൻ എന്ന സംഘടനയുടെ യുവജന വിഭാഗം സംസ്ഥാന പ്രസിഡൻ്റ് എന്ന് രേഖപ്പെടുത്തിയ ഐഡൻറിറ്റി കാർഡും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ […]

Continue Reading

ചില്ല് ശ്രീകുമാർ നൂറനാട് പോലീസിന്റെ പിടിയിൽ.

ചെങ്ങന്നൂർ : കുപ്രസിദ്ധ മോഷ്ടാവ് ചില്ല് ശ്രീകുമാർ നൂറനാട് പോലീസിന്റെ പിടിയിൽ. കൊലപതകം, കൊലപാതകശ്രമം, വീട് കുത്തിതുറന്ന് മോഷണം, അടിപിടി, സ്നാച്ചിംഗ് തുടങ്ങി നിരവധി കേസ്സുകളിലെ പ്രതിയാണ് ചില്ല് ശ്രീകുമാർ. അതിവിദഗ്ദ്ദമായി ആണ് നൂറനാട് പോലീസ് ശ്രീകുമാറിനെ പിടികൂടിയത്.. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ബഹു. ചെങ്ങന്നൂർ ഡി വൈ എസ് പി സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം,ISHO ശ്യാം മുരളി , എസ് ഐ മിഥുൻ, എ എസ് ഐ പ്രതാപ്ചന്ദ്രൻ, എസ് സി പി […]

Continue Reading

തട്ടിപ്പ് കേസുകളിലെ പ്രതി ചിഞ്ചു ജേക്കബിനെതിരെ പിറവം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു

പിറവം / ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരനായ പത്തനംതിട്ട ആറന്മുള കുറിച്ചുമുട്ടം പാലമൂട്ടിൽ വീട്ടിൽ ചിഞ്ചു ജേക്കബിനെതിരായ അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി പിറവം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിലെ പോരായ്മകൾ പരിഹരിച്ച് സമഗ്രമായ പരിശോധന പൂർത്തിയാക്കി 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുളന്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കോടതി നിർദേശം നൽകിയത്. പ്രതി വിദേശത്താണെന്ന ഒഴികഴിവ് പറഞ്ഞ് അന്വേഷണം മരവിപ്പിച്ച […]

Continue Reading

പോലീസിൽ പരാതിപ്പെട്ടതിന്റെ പ്രതികാരം ; യുവാവിനെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം ; സ്ഥിരം കുറ്റവാളികളായ രണ്ടുപേർ അറസ്റ്റിലായി

പത്തനംതിട്ട – ഇലന്തൂർ സ്വദേശിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പി വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ ആറന്മുള പോലീസ് റോഡിൽ വാഹനം തടഞ്ഞ് സാഹസികമായി അറസ്റ്റ് ചെയ്തു. ഇലന്തൂർ വലിയവട്ടം എന്ന സ്ഥലത്ത് അനീഷ് ഭവനം വീട്ടിൽ അനീഷ് അശോക് (37) , പ്രക്കാനം ചെന്നീർക്കര വലിയവട്ടം എന്ന സ്ഥലത്ത് കുന്നുംപുറത്ത് വീട്ടിൽ മായാസൻ (37) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് […]

Continue Reading

ആറന്മുള കുറിച്ചിമുട്ടം സ്വദേശിയായ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ ഇരകൾ പിടിച്ചു കൊടുത്തിട്ടും പോലീസ് അനാസ്ഥ ; പ്രതി രക്ഷപെട്ട വഴിയിൽ പുല്ല് പോലും കിളുക്കില്ല !!

വയനാട്/ബത്തേരി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന കുപ്രസിദ്ധ തട്ടിപ്പുകാരനും കൂട്ടാളിക്കുമെതിരെ പുൽപ്പള്ളി പോലീസ് കേസെടുത്തു. പത്തനംതിട്ട കോഴഞ്ചേരി കുറിച്ചുമുട്ടം പാലമൂട്ടിൽ ചിഞ്ചു ജേക്കബ്, ഇയാളുടെ കൂട്ടാളി ഊട്ടി ഗൂഡല്ലൂർ സ്വദേശി റെക്സിൻ മംഗലീന എന്നിവർക്കെതിരെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. അമരകുനി സ്വദേശി വിഷ്ണു രവീന്ദ്രൻ നൽകിയ പരാതിയിലാണ് നിലവിൽ പോലീസ് നടപടി. തന്റെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ജോലി വാഗ്ദാനം ചെയ്ത് 2025 ഓഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെയുള്ള ആറുമാസ കാലയളവിൽ […]

Continue Reading

ഓമല്ലൂർ എലോഹിം വർഷിപ്പ് സെന്ററിലെ_പീഡനത്തിൽ മൂന്നുപേർ അറസ്റ്റിൽ

ഇലവുംതിട്ട : ഓമല്ലൂർ ഊന്നുകല്ല് വെട്ടോലിമല എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എലോഹിം വർഷിപ് സെന്ററിൽ താമസിച്ചു പഠിച്ചുവന്നിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതികളായ മൂന്നു പേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ ചെന്നീർക്കര മുട്ടത്തുക്കോണം സ്വദേശി പുല്ലാമല ഇരുന്ന കുഴിക്കൽ പുതുവേലിൽ വീട്ടിൽ ലാസർ മകൻ റെജി സോളമൻ (42) , പത്തനംതിട്ട പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി എന്ന സ്ഥലത്ത് ചരിവ് കാലായിൽ വീട്ടിൽ ബാബു തോമസ് മകൻ ബെന്നി ബാബു (38) , […]

Continue Reading