കടമ്മനിട്ട :ദിശാബോധം നൽകുന്ന പ്രകാശഗോപുരങ്ങളാണ് വിശ്വാസ സമൂഹം എന്ന് അഭിവന്ദ്യ ഡോ. മാത്യൂസ് മാർ മക്കാറിയോസ് തിരുമേനി. കടമ്മനിട്ട മാർത്തോമ്മാ ഇടവകയുടെ ശതോത്തര രജത ജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തിരുമേനി . അഡ്വ. അബിൻ വർക്കി കോടിയാട്ട് എം എൽ എ ജൂബിലി ഉദ്ഘാടനം ചെയ്തു. തലമുറകളിലൂടെ ലഭിച്ച വെളിച്ചം ദേശത്തു നന്മയുടെ കെടാവിളക്കായി നിലനിർത്തുവാൻ നമുക്ക് ആകണമെന്ന് എം എൽ എ തന്റെ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഇടവക വികാരി റവ ജിജി വി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ ജൂലി സാബു ഒലിക്കൽ , നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ബി പ്രസാദ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഫിലിപ്പ് അഞ്ചാനി, നാരങ്ങാനം പഞ്ചായത്ത് ക്ഷേമകാര്യ പൊന്നമ്മ മാത്യു, റവ. ഡോ. സി എം വർഗീസ്, ഫാ. റോയ് എം ഫിലിപ്പ്, റവ. ആർ പി എബ്രഹാം, റവ. ബി മാത്യു, റവ. കെവിൻ കെ മാത്യു, ഡീക്കൻ ജിജോ ഡേവിഡ് ജോൺ, ഏ ജി എബ്രഹാം, സുലാൽ സാമൂവേൽ, സൂസമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:
*കടമ്മനിട്ട മാർത്തോമ്മ ഇടവക ശതോത്തര രജതജൂബിലി അഡ്വ. അബിൻ വർക്കി കോടിയാട്ട് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു*. സൂസമ്മ വർഗീസ്, ഫാ. റോയ് എം ഫിലിപ്പ്, ജൂലി സാബു ഒലിക്കൽ, വി ബി പ്രസാദ്, ഡീക്കൻ ജിജോ ഡേവിഡ് ജോൺ, റവ കെവിൻ കെ മാത്യു, റവ ബി മാത്യു, ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ, റവ ആർ പി എബ്രഹാം, ഇടവക വികാരി റവ ജിജി വി മാത്യു, ഫിലിപ്പ് അഞ്ചാനി, സുലാൽ സാമൂവൽ, പൊന്നമ്മ മാത്യു, എ ജി എബ്രഹാം എന്നിവർ സമീപം
@ SHAJI VETTIPURAM
What do you feel about this post?
Like
Love
Happy
Haha
Sad

