കേരള വ്യാപാരി വ്യവസായി എകോപന സമിതി പ്രതിഷേധമാർച്ച്‌..

Pathanamthitta

പത്തനംതിട്ട : കേരള വ്യാപാരി വ്യവസായി എകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യുണിറ്റിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്‌ നടത്തി . തൊഴിൽകരം, ലൈസൻസ് ഫീ, ജി എസ് ടി മറ്റ് ഗവർമെന്റ് അനുശ്വസിക്കുന്ന എല്ലാവിധമായ ഫീസുകളും അടച്ച് വ്യാപാരം നടത്തുന്ന വ്യാപാരികളുടെ നിലനിൽപ്പിനു തന്നെ ഭീഷണിഉയർത്തുന്നതും, സീസൺ വ്യാപാരത്തിനായീ കടമെടുത്ത് സാധനങ്ങൾ വാങ്ങി വയ്ക്കുന്ന വ്യാപാരികളുടെ നടുവൊടിക്കുന്ന വ്യപാര മേളകളുടെ മുനിസിപ്പൽ പ്രദേശത്തെ കടന്നുകയറ്റത്തെ തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധമാർച്ച് നടത്തിയത് , ഇത് ഒരു സുചന മാർച്ച്‌ ആണെന്നും, ഇത്കൊണ്ട് ഉദ്യോഗസ്ഥരുടെ കണ്ണ് തുറക്കുന്നില്ലങ്കിൽ അതി ശക്തമായ സമരമുറകൾ ആരംഭിക്കുമെന്നും ഉത്‌ഘാടനം ചെയ്തുകൊണ്ട് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് സംസ്ഥാന പ്രസിഡന്റ്‌ ജെസ്റ്റിൻ പലത്ര പറഞ്ഞു, യൂണിറ്റ് പ്രസിഡന്റ്‌ അബു നവാസ് അദ്ധ്യക്ഷതവഹിച്ചു, ജെയിംസ് സാരൂപ്യ , കെ. സി. വർഗീസ്, ഉല്ലാസ്.പി, ഫാത്തിമ. എസ്, ഷെറിന റഹീം, എന്നിവർ പ്രസംഗിച്ചു.

സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്നും മുനിസിപ്പൽ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് അബു നവാസ്, കെ. സി. വർഗീസ്, ഉല്ലാസ് പി, റ്റി വി മിത്രൻ, സാം പി ജോർജ്,സജി എം ജോർജ്, റ്റി റ്റി അഹമ്മദ്, ശ്രീ ബൈജു പയനിയർ, മുരളിധരൻ, അഹമ്മദ് സാലി, റമീസ് റഹീം, ജോർജ് വർഗീസ്, കണ്ണൻ , ഫാത്തിമ എസ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ :
വ്യപാര മേളകളുടെ കടന്നുകയറ്റം തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യപസായി എകോപനസമതി പത്തനംതിട്ട മുനിസിപ്പൽ യുണിറ്റിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്‌ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ് സംസ്ഥാന പ്രസിഡന്റ്‌ ജെസ്റ്റിൻ പലത്ര ഉത്‌ഘാടനം ചെയ്യുന്നു .
SHAJI VETTIPURAM

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *