ചെങ്ങന്നൂർ : കുപ്രസിദ്ധ മോഷ്ടാവ് ചില്ല് ശ്രീകുമാർ നൂറനാട് പോലീസിന്റെ പിടിയിൽ. കൊലപതകം, കൊലപാതകശ്രമം, വീട് കുത്തിതുറന്ന് മോഷണം, അടിപിടി, സ്നാച്ചിംഗ് തുടങ്ങി നിരവധി കേസ്സുകളിലെ പ്രതിയാണ് ചില്ല് ശ്രീകുമാർ. അതിവിദഗ്ദ്ദമായി ആണ് നൂറനാട് പോലീസ് ശ്രീകുമാറിനെ പിടികൂടിയത്.. ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ബഹു. ചെങ്ങന്നൂർ ഡി വൈ എസ് പി സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം,ISHO ശ്യാം മുരളി , എസ് ഐ മിഥുൻ, എ എസ് ഐ പ്രതാപ്ചന്ദ്രൻ, എസ് സി പി ഒ മാരായ രജീഷ്, സിജു, കണ്ണൻ, സി പി ഒ മാരായ മനു പ്രസന്നൻ, മനുകുമാർ, വിമൽ , കലേഷ്, ജംഷാദ്, രാഗേഷ്, ശരത് ചന്ദ്രൻ, എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

