അടൂർ – ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും മികവ് കണക്കിലെടുത്ത് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് NABH (6th Edition) അക്രെഡിറ്റേഷൻ ലഭിച്ചതിന്റെ പ്രഖ്യാപനം ആഭ്യന്തര-വിജിലൻസ് വകുപ്പു മന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവഹിച്ചു. ആശുപത്രിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ടതാണെന്നും അതിനുള്ള സംവിധാനവും സാഹചര്യങ്ങളും ഉണ്ടാവുകയെന്നതു പരമ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അടൂരിലെ പള്ളിക്കൽ പോലെയുള്ള ഒരു ഗ്രാമ പ്രദേശത്തു ഏറ്റവും ആധുനികവും അന്തർദേശീയ നിലവാരമുള്ളതുമായ ലൈഫ് ലൈൻ പോലെയുള്ള ആശുപത്രി ഒരു അനുഗ്രഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ നിയമസഭാംഗങ്ങളായ ശ്രീ പഴകുളം മധു, ശ്രീ സി. വി. ശാന്തകുമാർ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീനമ്മ റോയ്; അടൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി റീനാ സാമുവൽ; ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി; പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനി ലാൽ; പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ദിനരാജ് സി. ആർ.; ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ശ്രീനാദേവി കുഞ്ഞമ്മ; ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി മായ ഉണ്ണികൃഷ്ണൻ; പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ എ. പി. സന്തോഷ്; ഐ.എം.എ. അടൂർ പ്രസിഡന്റ് ഡോ. തോമസ് മുതലാളി എന്നിവർ പങ്കെടുത്തു .
മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ സ്വാഗതം ആശംസിക്കുകയും, ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. – നഴ്സിംഗ് സർവീസസ്, ക്വാളിറ്റി & അക്രഡിറ്റേഷൻ ഡയറക്ടർ ശ്രീമതി വിജയലക്ഷ്മി അച്യുതൻ നായർ NABH അക്രെഡിറ്റേഷനേപ്പറ്റി സംസാരിച്ചു. ഡയറക്ടർ ഡോ. മാത്യു പാപ്പച്ചൻ മന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു.
കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ജനകീയ ബോധവൽക്കരണ പ്രചാരണമായ ‘തൂഫാൻ’ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലൈഫ് ലൈൻ ഹോസ്പിറ്റൽ തയ്യാറാക്കിയ പ്രത്യേക പ്രമേയം ലൈഫ് ലൈൻ സിഇഒ ഡോ. ജോർജ് ചാക്കച്ചേരി അവതരിപ്പിച്ചു. ലഹരിക്കടിമകളായിട്ടുള്ളവരുടെ പുനരധിവാസത്തിനായുള്ള ചികിത്സയും മറ്റും നടത്തുന്നതിനു ‘തൂഫാൻ കെയർ ‘ പദ്ധതിയിൽ ലൈഫ് ലൈൻ ആശുപത്രിയെ ഉള്പെടുത്തിയിട്ടുള്ളതായി ആഭ്യന്തര മന്ത്രി പ്രമേയാവതരണത്തിനു ശേഷം അറിയിച്ചു.
പരിപാടിയുടെ ഭാഗമായി രാവിലെ “Healthcare in Kerala – The Art, Science & Reality” എന്ന വിഷയത്തിൽ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. സാജൻ അഹമ്മദ് Z പ്രത്യേക പ്രഭാഷണം നടtത്തി.
രോഗികേന്ദ്രിതമായ ആരോഗ്യപരിചരണം, രോഗിസുരക്ഷ, ധാർമ്മികമായ ചികിത്സാരീതികൾ, അന്തർദേശീയ നിലവാരത്തിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ, നിരന്തര ഗുണനിലവാര മെച്ചപ്പെടുത്തൽ, ജീവനക്കാരുടെ പരിശീലനം, അണുബാധ നിയന്ത്രണം, സുരക്ഷിതമായ ക്ലിനിക്കൽ സംവിധാനങ്ങൾ, മികച്ച ഭരണനിർവഹണം എന്നിവയിൽ ആശുപത്രി കൈവരിച്ച മികവിനുള്ള ദേശീയ അംഗീകാരമാണ് ഈ NABH (National Accreditation Board for Hospitals & Healthcare Providers) Accreditation.


Photpo Caption
ലൈഫ് ലൈൻ ആശുപത്രിക്കു ലഭിച്ച NABH 6th എഡിഷൻ അക്രെഡിറ്റേഷന്റെ പ്രഖ്യാപനം സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവഹിക്കുന്നു. ലൈഫ് ലൈൻ ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, നഴ്സിംഗ് ആൻഡ് ക്വാളിറ്റി ഡയറക്ടർ ശ്രീമതി വിജയലക്ഷ്മി നായർ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, ജില്ലാ പോലീസ് മേധാവി ശ്രീ ആർ ആനന്ദ് IPS , സി ഇ ഓ ഡോ ജോർജ് ചാക്കച്ചേരി, അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി റീന സാമുവേൽ, അഡ്വ പഴകുളം മധു എം എൽ എ, റെവ സി ജോസഫ്, റെവ വര്ഗീസ് ജോൺ, ഐ എം എ പ്രസിഡന്റ് ഡോ തോമസ് മുതലാളി, ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, അഡ്വ സി വി ശാന്തകുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീനാദേവിക്കുഞ്ഞമ്മ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ദിൻരാജ് സി ആർ എന്നിവരെയും കാണാം.
What do you feel about this post?
Like
Love
Happy
Haha
Sad

