ഇലവുംതിട്ട : ഓമല്ലൂർ ഊന്നുകല്ല് വെട്ടോലിമല എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എലോഹിം വർഷിപ് സെന്ററിൽ താമസിച്ചു പഠിച്ചുവന്നിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതികളായ മൂന്നു പേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ ചെന്നീർക്കര മുട്ടത്തുക്കോണം സ്വദേശി പുല്ലാമല ഇരുന്ന കുഴിക്കൽ പുതുവേലിൽ വീട്ടിൽ ലാസർ മകൻ റെജി സോളമൻ (42) , പത്തനംതിട്ട പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി എന്ന സ്ഥലത്ത് ചരിവ് കാലായിൽ വീട്ടിൽ ബാബു തോമസ് മകൻ ബെന്നി ബാബു (38) , കൊല്ലം ജില്ലയിൽ പൂയപ്പള്ളി കാറ്റാടി മരുതമൺപള്ളി എന്ന സ്ഥലത്ത് ബിജോ ഭവനം വീട്ടിൽ കുഞ്ഞുമോൻ മകൻ സിജോ കുഞ്ഞുമോൻ (34) എന്നിവരെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി അമ്പലമേട് സ്വദേശിയായ 17 കാരനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ ഇവരെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം എരുമേലി സ്വദേശിയായ 15 കാരനെ 2025 ഡിസംബർ മാസം മോഷണക്കുറ്റം ആരോപിച്ച് പലതവണ ഉപദ്രവിച്ചതായി പരാതി വരികയും ഇതിലും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ മൂന്നുപേർ തന്നെയാണ് ആ കേസിലും പ്രതികൾ ആയിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R ആനന്ദിന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികൾക്കായി ഊർജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെ ഇന്ന് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് മൂന്നു പ്രതികളെയും ഇലവുംതിട്ട പോലീസ് പിടികൂടി. ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ SHO അനീഷ് കരിം , SI ഉണ്ണികൃഷ്ണൻ , SCPO മാരായ ധനൂപ് , ശ്രീരാജ് CPO മാരായ അജിത്ത്, വിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

What do you feel about this post?
Like
Love
Happy
Haha
Sad

