കൊല്ലം: ഫ്‌ളാറ്റിൽ കഞ്ചാവ് കൃഷി നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം നീലിമ ഫ്‌ളാറ്റിലെ താമസക്കാരൻ ജോസഫാ(22)ണ് പ്ലാസ്റ്റിക് കവറിൽ 22 കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. ഫ്‌ളാറ്റിൽ ഒരാൾ കഞ്ചാവ് ചെടി വളർത്തുന്നതായി സിറ്റി പോലീസ് കമ്മിഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.സി.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡും പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ജി.എസ്. സജിയുടെ നേതൃത്വത്തിൽ ഉള്ള സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇയാൾ മുൻപും കേരളത്തിലും പുറത്തും കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടയാളാണ്. എസ്‌ഐമാരായ ബി. ശ്യാം, നജീബ് കെ.എ,ക്രിസ്റ്റി ജോസഫ്,സുനിൽ കുമാർ സിപിഓമാരായ അഭിലാഷ്, രാഹുൽ,സാജൻ ജോസ്,സാജൻ ജേക്കബ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.


