കീഴ്‌വായ്പ്പൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി ഇലവുങ്കൽ വിനോയ് (45) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം. മുൻപും ഇയാൾ ഇത്തരത്തിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നും അറിയിപ്പ് ലഭിച്ചതനുസരിച്ച് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
ഒട്ടും താമസിയാതെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ഇ. അജീബ്, എസ്.ഐ. അനീഷ്, സിപിഓമാരായ അമൽ മോഹൻ, വിഷ്ണു, സന്തോഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടന്നത് റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് തുടരന്വേഷണത്തിനായി അങ്ങോട്ടേക്ക് കൈമാറുമെന്ന് കീഴ്‌വായ്പൂർ ഇൻസ്‌പെക്ടർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

