ഇന്ത്യയെ പ്രകോപിപ്പിക്കില്ലന്ന് ജസ്റ്റിൻ ട്രൂഡോ ; ഭീഷണി ഇങ്ങോട്ടു വേണ്ടന്ന് ഇന്ത്യ .

India World
Print Friendly, PDF & Email

ന്യൂഡൽഹി – ജി 20 ഉച്ചകോടിക്കായി ന്യൂഡൽഹിയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് നല്ല സ്വീകരണമാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടന്നില്ലെന്ന് മാത്രമല്ല, കാനഡയിൽ ഖലിസ്താൻവാദം കൂടിവരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അങ്ങോട്ട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് വിമാനം തകരാറിലായി ട്രൂഡോയും സംഘവും രണ്ടുദിവസം അധികം ഡൽഹിയിൽ കുടുങ്ങുകയും ചെയ്തതോടെ കാര്യങ്ങൾ ആകെ കുഴഞ്ഞുമറിഞ്ഞു.

ജഗ്മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ പാർട്ടിയായ എൻഡിപി യുടെ പിന്തുണയിൽ അധികാരത്തിലെത്തിയ ജസ്റ്റിൻ ട്രൂഡോയ്ക്ക് 2025 വരെ കാന‍ഡ ഭരിയ്‌ക്കണമെങ്കിൽ ജഗ്മീത് സിങ്ങ് പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചേ മതിയാവൂ. 2021ലെ കാനഡ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വെറും 152 സീറ്റുകൾ മാത്രമാണ് ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാർലമെൻറിൽ കേവല ഭൂരിപക്ഷം കിട്ടാൻ 170 എംപിമാർ വേണം. വീണ്ടും പ്രധാനമന്ത്രിയാകാൻ ജസ്റ്റിൻ ട്രൂഡോയെ സഹായിച്ചത് ജഗ് മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എൻഡിപി എന്ന പാർട്ടിയാണ്. എൻഡിപിയുടെ 25 എംപിമാരും ട്രൂഡോയെ പിന്തുണച്ചു. അങ്ങനെയാണ് അധികാരത്തിൽ വന്നത്. ആകെ 4 കോടി ജനസംഖ്യയുള്ള കാനഡയിൽ സിഖുകാർ മാത്രം 7.7 ലക്ഷമുണ്ട്. ഇത് കാനഡയിലെ ആകെ ജനസംഖയുടെ രണ്ട് ശതമാനം വരും. ഈ സിഖ് ജനത മുഴുവൻ പിന്തുണയ്‌ക്കുന്നത് ജസ് മീത് സിങ്ങിന്റെ എൻഡിപിയെയാണ്. അങ്ങിനെയാണ് ജസ്മീത് സിങ്ങ് കാനഡയിൽ കരുത്തനായത്.

97 ഇത് കാനഡയിലേക്ക് കുടിയേറിയ ഖലിസ്ഥാൻ തീവ്രവാദിയായ ഹർപ്രീത് സിങ്ങ് നിജ്ജർ എന്ന ഖലിസ്ഥാൻ ഭീകരന്റെ തലയ്‌ക്ക് ഇന്ത്യ വിലയിട്ടത് 10 ലക്ഷം രൂപയാണ്. ഇന്ത്യ വേട്ടയാടിക്കൊണ്ടിരുന്ന ഈ ഭീകരന് അഭയമായത് ജഗ്മീത് സിങ്ങും കാനഡയും തന്നെ. കാനഡയിലെ സറിയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയിലെ മാനേജ് മെൻറിന് ഉള്ളിലുണ്ടായ ഗ്രൂപ്പ് തർക്കമാണ് ഖലിസ്ഥാൻ തീവ്രവാദിയായ ഹർദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. ആ കൊലപാതകമാണ് ഇന്ത്യാ സർക്കാരിന് മേൽ കെട്ടിവെയ്‌ക്കാൻ ജസ്റ്റിൻ ട്രൂഡോ ശ്രമിച്ചത്. അത് തെളിയിക്കാനുള്ള ഒരു തെളിവും കയ്യിലില്ലാതിരിക്കെയാണ് കാനഡയിലെ പാർലമെൻറിൽ ജസ്റ്റിൻ ട്രൂഡോ ഇന്ത്യ സർക്കാരിനെ കുറ്റപ്പെടുത്തിയത്. പ്രതിപക്ഷം അതിനു തെളിവ് ഹാജരാക്കാൻ ജസ്റ്റിൻ ട്രൂഡോയെ വെല്ലുവിളിക്കുകയും ചെയ്തു.

ഇന്ത്യയിൽ നരേന്ദ്രമോദി സർക്കാരിനെതിരായി നടന്ന കർഷകസമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ആള‍് കൂടിയാണ് മരണപ്പെട്ട ഹർജിത് സിങ്ങ് സജ്ജൻ. ഇവരെല്ലാം ട്രൂഡോയ്‌ക്ക് മേൽ ഇന്ത്യയ്‌ക്കെതിരായി പ്രസംഗിക്കാൻ സമ്മർദ്ദം ചെലുത്തിയിരിക്കുമെന്ന് കരുതുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ മറ്റു രാജ്യങ്ങളിൽ വസിച്ചുകൊണ്ടു നടത്തുന്നതിൽ ഇന്ത്യക്ക് ആശങ്കയുണ്ട്. അതിനെതിരെ ശക്തമായി പ്രതികരിക്കാനും ഇന്ത്യ തയ്യാറാവും. തീവ്രവാദികളുടെ ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ടന്ന ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *