സെൻസസ് ജില്ലാതല പരിശീലനത്തിന് തുടക്കം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പതിനാറാമത് സെൻസസ് പ്രവർത്തനങ്ങളോടനുബന്ധിച്ച് ജില്ല /ചാർജ്തല ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഉദ്ഘാടനം കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ നിർവഹിച്ചു. ഏപ്രിൽ 26 വരെ രണ്ട് ബാച്ചുകളിലായി രാവിലെ 10 മുതൽ 5.30 വരെയാണ് പരിശീലനം. സെൻസസ് ഡയറക്ടറേറ്റ് പ്രതിനിധികളായ കെ ശ്രീകുമാർ, സി. കെ കാർത്തിക എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്.

ഭവന പട്ടികപ്പെടുത്തൽ, ജനസംഖ്യ കണക്കെടുപ്പ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി 2026- 27 വർഷത്തിൽ സെൻസസ് നടത്തും. ജൂലൈ ഒന്നു മുതൽ 31 വരെ പ്രാരംഭഘട്ടമായ ഭവന പട്ടികപെടുത്തൽ സംസ്ഥാനത്ത് നടക്കും. ജില്ലയിലെ സെൻസസ് പ്രവർത്തനം ഏകോപ്പിക്കുന്നതിന് ജില്ല കലക്ടറെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ ജില്ല സെൻസസ് ഓഫീസറായും മറ്റ് ജില്ല വകുപ്പ് മേധാവികളെ അഡീഷണൽ ജില്ല സെൻസസ് ഓഫീസറായും റവന്യു ഡിവിഷണൽ ഓഫീസർമാരെ സബ് ഡിവിഷണൽ സെൻസ് ഓഫീസർമാരായും നിയമിച്ചു. തഹസിൽദാർമാർ, മുൻസിപ്പൽ സെക്രട്ടറിമാർ എന്നിവരെ ചാർജ് സെൻസസ് ഓഫീസർമാരായും ചുമതലപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *