പത്തനംതിട്ട – ഭാരതീയ രാജ്യ പെൻഷണേഴ്സ് മഹാസംഘ് പത്തനംതിട്ട ജില്ലാ കാര്യാലയ ഉദ്ഘാടനവും ജില്ലാ സമ്മേളനവും സംഘടനയുടെ ദേശീയ അദ്ധ്യക്ഷൻ ശ്രീ. CH സുരേഷ് അടൂർ ഏറത്ത് ചിറ്റാണി ജംഗ്ഷനിൽ 2026 ഏപ്രിൽ 18ന് രാവിലെ 10.30 ന് നിർവഹിച്ചു. BRPMS ൻ്റെ ജില്ലാ പ്രസിഡൻ്റ് ശ്രീമതി. വിജയലക്ഷ്മി അമ്മാൾ അദ്ധ്യക്ഷയായി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. രാജേന്ദ്ര ദാസ് സ്വാഗതം പറഞ്ഞു സംസ്ഥാന പ്രസിഡൻ്റ് Adv M വിജയകുമാർ സംസ്ഥാന ജനറൽ സെക്രട്ടറി KN ശ്രീകണ്ഠൻ ദേശീയ സെക്രട്ടറിമാരായ ശ്രീ PRമുരളീധരൻ, ശ്രീ. സുധീര ചന്ദ്രൻ നായർ ജില്ലാ സെക്രട്ടറി ശ്രീ S അനിൽകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി. സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു. ഹാളിലെ തിങ്ങിനിറഞ്ഞ സദസിൽ വച്ച് പുതിയ ജില്ലാ ഭാരഹികളെ പ്രഖ്യാപിച്ചു. S അനിൽകുമാർ ജില്ലാ അദ്ധ്യക്ഷനായും പ്രസന്ന G പിള്ള ജില്ല സെക്രട്ടറി N വിജയൻ വൈസ് പ്രസിഡൻ്റ് അടൂർ രതി. രത്നമ്മ മോഹൻ ജോയിൻ്റ് സെക്രട്ടറിമാരായും സൂര്യ കല ടീച്ചറെ ജില്ലാ ഖജാൻജിയായും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി RS അനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തി.



