കുളനട – പ്രശസ്തമായ ഉള്ളന്നൂർ ശ്രീഭദ്രാദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ചു വർഷങ്ങളായി ഉള്ളന്നൂർ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും എഴുനെള്ളിക്കുന്ന ഇരട്ടക്കാളകൾ ഈ വർഷവും പ്രശസ്ത വാദ്യമേളങ്ങളോടെ ഭക്ത്യാദരപൂർവ്വം ദേവീ സന്നിധിയിലേക്ക് എഴുന്നെള്ളിക്കുന്നതാണ്. ഉള്ളന്നൂർ നാടിന്റെ ഈ കെട്ടുകാഴ്ചാ മഹോത്സവത്തിന്റെ വിജയത്തിനായി പ്രവാസികൾ ഉൾപ്പെടെയുള്ള നാട്ടുകാരുടെ സാന്നിദ്ധ്യ സഹായ സഹകരണങ്ങൾ കമ്മറ്റിക്ക് വേണ്ടി കൺവീനർ അനൂപ് അഭ്യർത്ഥിക്കുന്നു.
ഏപ്രിൽ 22 ബുധൻ രാവിലെ 8 മണി മുതൽ ഭാഗവതപാരായണം. ഉച്ചക്ക് 12 മണിക്ക് അന്നദാനം ( കാളമൂട്ടിൽ കഞ്ഞി ) വഴിപാടായി സമർപ്പിക്കുന്നത് ഉണ്ണികൃഷ്ണപിള്ള ശിവശൈലം ഉള്ളന്നൂർ . 23 ന് ഉച്ചക്ക് 2 മണിക്ക് തന്നെ കെട്ടുകാഴ്ച പുറപ്പെടുന്നതാണ്. ചെണ്ടമേളം ശ്രീഹരി കാരക്കാട്.. കെട്ടുകാഴ്ചാ സംഘത്തിലെ യുവജനങ്ങൾ എല്ലാവരും യൂണിഫോമായി നിശ്ചയിച്ചിരിക്കുന്ന വസ്ത്രം ധരിക്കേണ്ടതാണ് .



