കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവയുമായി ബന്ധപ്പെട്ട ഏഴാം ഉത്സവം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം എം വി അമ്പിളി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വെള്ളാള മഹാസഭ കോന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ പി ആർ.വിശ്വകർമ്മ സഭ പ്രതിനിധി സുനിൽ വാസ്തു പീഠം എന്നിവർ ഉത്സവ ആശംസകൾ നേർന്നു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിംകുമാർ കല്ലേലി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാബു കുറുമ്പകര നന്ദി രേഖപ്പെടുത്തി.





