പ്രധാനമന്ത്രി ശനിയാഴ്ച അബുദാബി സന്ദർശിക്കും

World

അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അബൂദബിയിലെത്തി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഔദ്യോഗിക സന്ദർശനം സംബന്ധിച്ച് പ്രസ്താവനയിൽ അറിയിച്ചത്.

ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രധാനമന്ത്രി അബൂദബിയിൽ എത്തുന്നത് . ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലെ സമഗ്ര നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുന്ന ഘട്ടത്തിലെ പ്രധാനമന്ത്രിയുടെ സന്ദർശനം ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിന് നിമിത്തമാകും.

വെള്ളിയാഴ്ച നടക്കുന്ന ഫ്രാൻസിൻറെ ദേശീയദിനമായ ബാസ്റ്റീൽ ദിനത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചയും നടത്തും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *