കാനഡയിൽ വീണ്ടും ഖലിസ്ഥാൻ ഭീകരനെ അജ്ഞാതർ വധിച്ചു !!

India World

ടോറോന്റോ – വീണ്ടും ഒരു ഖലിസ്ഥാൻ ഭീകരവാദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സുഖ്ദൂൾ സിംഗ് എന്ന സുഖ ദുനേകെ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. മോഗ ജില്ലയിലെ ദാവീന്ദർ ബാംബിഹ സംഘത്തിൽ നിന്നുള്ളയാളാണ് സുഖ ദുനേകെ. സംഘത്തിനിടയിലെ ആഭ്യന്തര സംഘർഷമാണ് ദുനേകെയുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചനയുണ്ട്. കാനഡയിലെ വിന്നിപെഗ് മേഖലയിൽ വച്ചാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. 2017ൽ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കടന്നയാളാണ് ദുനേകെ. ഇയാൾക്കെതിരെ ഇന്ത്യയിൽ ഏഴ് ക്രിമിനൽ കേസുകൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *