ന്യൂഡൽഹി – പത്തനംതിട്ടയിലെ കേരളാ കോൺഗ്രസ്സ് നേതാവും, യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസ് കഴിഞ്ഞ ഏപ്രിലിൽ ബിജെപിയിൽ ചേർന്നിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തെ ബിജെപി നാഷണൽ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന അറിയിപ്പ് ഇന്നലെ പുറത്തുവന്നു.
സെറിഫെഡ് മുൻ ചെയർമാനായിരുന്ന വിക്ടർ ടി തോമസ് തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് രണ്ട് തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരെ പാർട്ടിയിൽ നിന്നുതന്നെ വിമത പ്രവർത്തനങ്ങൾ ഉണ്ടായതിനെ തുടർന്നായിരുന്നു പരാജയങ്ങളൊക്കെ . കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ വിക്ടർ ടി തോമസ് പ്രവർത്തിച്ചിട്ടുണ്ട്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്ത് ബിജെപി പിന്തുണ കൂടി ഉണ്ടായിരുന്നു.
വിക്ടർ ടി തോമസിനൊപ്പം കേരളത്തിൽ നിന്ന് വിവിധ മോർച്ച ഭാരവാഹികളെയും തിരഞ്ഞെടുത്തിട്ടുണ്ട്.

What do you feel about this post?
Like
Love
Happy
Haha
Sad

