ആരോഗ്യ മേഖലയെ മോർച്ചറിയിലാക്കിയ ഗവൺമെൻ്റ് നാടിന് ശാപം : തൗഫീക്ക് രാജൻ

Pathanamthitta Politics
Print Friendly, PDF & Email

സീതത്തോട് : ആരോഗ്യ മേഖല ഉൾപ്പെടെ സമസ്ത മേഖലയും തകർത്ത ഗവൺമെൻ്റ് പ്രത്യേകിച്ച് ആരോഗ്യ മേഖലയെ മോർച്ചറിയിലാക്കിയ ഗവൺമെൻറ് നാടിന് ശാപമാണെന്ന് കെ എസ് യു സംസ്ഥാന സെക്രട്ടറി തൗഫീക്ക് രാജൻ പറഞ്ഞു. ശബരിമല ദ്വാരപാലക ശില്പം ഉൾപ്പെടെ സ്വർണ്ണം കവർന്ന കാട്ടു കള്ളന്മാരുടെ കൂട്ടമായ പിണറായി സർക്കാരിനെ താഴെ ഇറക്കുവാൻ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ഡി എഫ് കോന്നി നിയോജക മണ്ഡലം സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സീതത്തോട് മണ്ഡലം പര്യടനം ആങ്ങമൂഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് രതീഷ് കെ നായർ അദ്ധ്യക്ഷത വഹിച്ചു. മാത്യു കല്ലേത്ത്, റെജി പൂവത്തൂർ, , അലൻ ജിയോ മൈക്കിൾ ഷെമീർ തടത്തിൽ, വസന്ത് ചിറ്റാർ, സൂസൻ മേബിൻ സലിം, രാജു കലപ്പമണ്ണിൽ, ജോസ് പുരയിടം, സാം മാത്യു, ജിബിൻ, ബൈജു ആങ്ങമുഴി, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, ദേവകുമാർ,ശ്യം എസ് കോന്നി,റോജി എബ്രഹാം,ജോൺ കിഴക്കെതിൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *