കോന്നി: കേരളത്തിൽ അഞ്ച് ഇന്ദിര ഗ്യാരൻ്റി നടപ്പിലാക്കുമെന്നത് കോൺഗ്രസിൻ്റെ ഉറപ്പാണ് അതിന് ആർക്കും ആശങ്കയും വേണ്ടെന്ന് കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗം എ ഐ സി സി നിരീക്ഷകൻ രുദ്ര രാജു പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ സതീഷ് കൊച്ചുപറമ്പിലിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കോന്നി നിയോജക മണ്ഡലം കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻ്റ് എ.അസീസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് എം.എ ജോൺ, പ്രവീൺ പ്ലാവിളയിൽ, കോശി മാണി, എസ്.സന്തോഷ് കുമാർ, എലിസബത്ത് അബു, വിത്സൺ തുണ്ടിയത്ത്, ഗീവർഗീസ്, റഹിം റാവുത്തർ, എം.പി.മോഹനൻ ‘ജെസി വർഗീസ് എന്നിവർ പ്രസംഗിച്ചു



